Your Image Description Your Image Description

ചെന്നൈ: തന്റെ വിരമിക്കലിനെ കുറിച്ച് പിതാവ് നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ആർ അശ്വിൻ.

‘എന്റെ്റെ അച്ഛൻ മാധ്യമ പരിശീലനം നേടിയിട്ടില്ല’ എന്ന് വിശദീകരിച്ച അശ്വിൻ ‘ഏയ് അച്ഛാ, എന്താ ഇതെല്ലാം’ എന്ന് തമാശരൂപേണ എക്സ‌ിലൂടെ ചോദിച്ചു. അച്ഛന്റെ പ്രസ്‌താവനകളെ നിങ്ങൾ ഇത്രയും ഗൗരവമായി കണക്കിലെടുക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തോട് ക്ഷമിക്കാനും അദ്ദേഹത്തെ വെറുതെ വിടാനും നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’ ടെലിവിഷൻ അവതാരകനും കമൻ്റേറ്ററുമായ സുമനാഥ് രാമൻ എന്നയാളുടെ ട്വീറ്റിനുള്ള പ്രതികരണമായി അശ്വിൻ കൂട്ടിച്ചേർത്തു.

അശ്വിൻ്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലായിരുന്നു അശ്വിന്റെ പിതാവ് രവിചന്ദ്രന്റെ പ്രതികരണം. അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിൽ നിരന്തരമായ അപമാനിക്കപ്പെടലും കാരണമായിട്ടുണ്ടാകാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *