Your Image Description Your Image Description
Your Image Alt Text

സുധാകരന് പറ്റുന്ന അബദ്ധങ്ങൾ ചില്ലറ ഒന്നുമല്ല. . . സാധാരണ ഒരു വെട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നെ പച്ചവെള്ളം കണ്ടാലും ഒന്ന് പേടിക്കും. . പക്ഷെ ഇവിടെ സുധാകരൻ എത്രവട്ടം വീണാലും പേടിക്കില്ല എന്ന വാശിയിലാണ്. . . നല്ലയൊരു ഭരണാധികാരി ആകുന്നതിലും ഉപരിയായി സുധാകരന് ഇഷ്ടം മറ്റുള്ളവരരുടെ മുന്നിൽ കോമാളി ആകുക എന്നതാണ്… ഇപ്പോൾ കോൺഗ്രസ്സിലെ മാത്രം അല്ല ലീഗിന്റെ കൂടെ കണ്ണിലെ കരടാണ് കുമ്പിടി സുധാകരൻ….. പറ്റിയത് അബദ്ധം ആണെന്ന് പറയുന്നത് തന്നെ ഒരു അബദ്ധം ആണ്.. കാരണം തങ്ങളുടെ സഗപരിവർ ബന്ധം നാട്ടിൽ പാട്ടാണ്. . ആ വിവരം അറിയില്ലേ തങ്ങൾക്ക്..? ഇപ്പോൾ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ സംഘപരിവാർ പ്രീണനത്തിൽ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾക്ക് കടുത്ത അമർഷം അറിയിച്ചിരിക്കുകയാണ്… അബ്ദു സമദ്‌ സമദാനി എംപിയെ ഒപ്പം നിർത്തിയാണ്‌ സുധാകരൻ ബുധനാഴ്ച സംഘപരിവാറിനെയും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെയും പ്രകീർത്തിച്ചത്‌. മുസ്ലിംലീഗിലും ഇത്‌ അസ്വസ്ഥത സൃഷ്ടിച്ചു. ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ്‌ നടപടികൾക്ക് പ്രതിപക്ഷപാർടികളിലെ എംപിമാർ ഇരയാകുമ്പോഴാണ് കെപിസിസി പ്രസിഡന്റിന്റെ സംഘപരിവാർ പ്രീണനം.

സർവകലാശാല സെനറ്റിലേക്ക്‌ സംഘപരിവാറുകാരെ ഗവർണർ നാമനിർദേശം ചെയ്‌തതിൽ എന്താണ്‌ കുഴപ്പമെന്ന്‌ സുധാകരൻ അഞ്ചോ ആറോ തവണ ആവർത്തിച്ചു. ഈ പ്രതികരണം വലിയ വിവാദമായതോടെ പറഞ്ഞതിൽ ചിലത് വിഴുങ്ങി. എന്നാൽ, അടിസ്ഥാനപരമായുള്ളവ പിൻവലിച്ചിട്ടില്ല. മാത്രമല്ല ഗവർണർ നടത്തിയ നാമനിർദേശം പരിശോധിക്കാൻ കോൺഗ്രസ്‌ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവർ സംഘപരിവാറുകാരുടെയടക്കം യോഗ്യത വിലയിരുത്തുമെന്നുമാണ്‌ സുധാകരൻ പറഞ്ഞത്‌. സംഘപരിവാറുകാരെ നാമനിർദേശം ചെയ്‌തതിനെ പൂർണമായി തള്ളാൻ കോൺഗ്രസ്‌ തയ്യാറല്ലെന്നാണ്‌ ഇതിന്റെ അർഥം.

സുധാകരന്റെ തുറന്നു പറച്ചിൽ കോൺഗ്രസിനെ രാഷ്‌ട്രീയമായി വെട്ടിലാക്കിയെന്ന്‌ നേതാക്കൾ പറയുന്നു. വരുംനാളിൽ ഇതിനോടുള്ള പ്രതികരണം പല രീതിയിൽ ഉണ്ടാകും. ലീഗും രാഷ്‌ട്രീയമായി പ്രതിരോധത്തിലായി. പലതവണ ബിജെപിയോട്‌ ചേർന്നുനിന്ന്‌ സംസാരിച്ച സുധാകരനെ ഹൈക്കമാൻഡ്‌ ഇടപെട്ട്‌ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകുമെന്ന്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ലീഗ്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌…..

ഗവർണർ സംഘപരിവാറുകാരെ നിയമിക്കുന്നതിൽ കുഴപ്പമില്ലെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നിലപാട്‌ തള്ളി യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ. ഇക്കാര്യം യുഡിഎഫ്‌ ചർച്ച ചെയ്‌തിട്ടില്ല. നിയമനം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്‌ അറിയില്ല.
കെപിസിസി പ്രസിഡന്റ്‌ പറഞ്ഞത്‌ കേട്ടിട്ടില്ല. ഗവർണർക്ക്‌ ആളുകളെ നിയമിക്കാൻ അധികാരമുണ്ട്‌ എന്നായിരിക്കാം അദ്ദേഹം പറഞ്ഞത്‌. സംഘപരിവാറുകാരെ നിയമിക്കുന്നതിൽ തെറ്റില്ല എന്നാണ്‌ അദ്ദേഹം പറഞ്ഞതെങ്കിൽ യോജിപ്പില്ലെന്നും ഹസ്സൻ പറഞ്ഞു. സെനറ്റിലേക്ക്‌ ഗവർണർ നിയോഗിച്ച യുഡിഎഫ്‌ ബന്ധമുള്ളവർ രാജിവയ്ക്കണോ എന്നതുൾപ്പെടെയുള്ള വിഷയം അടുത്ത യോഗം ചർച്ച ചെയ്യും. ഗവർണർക്ക്‌ സെനറ്റിലേക്ക്‌ ആളുകളെ നോമിനേറ്റ്‌ ചെയ്യാനുള്ള അധികാരമുണ്ട്‌. സർവകലാശാല നൽകുന്ന ലിസ്‌റ്റ്‌ അംഗീകരിക്കാറാണ്‌ പതിവ്‌.

Leave a Reply

Your email address will not be published. Required fields are marked *