Your Image Description Your Image Description

ദോഹ: പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് സ്വന്തമാക്കി റയൽ മാഡ്രിഡ്. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മെക്സിക്കൻ ക്ലബ് പച്ചുക്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് റയൽ ജേതാക്കളായത്.

റയലിന് വേണ്ടി കിലിയൻ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ എന്നിവർ ഓരോ ഗോളുകൾ നേടി. ആദ്യ പകുതിയിൽ 37-ാം മിനിറ്റിൽ എംബാപെ റയലിന് വേണ്ടി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ റോഡ്രിഗോ റയലിന്റെ ലീഡ് നില രണ്ടാക്കി ഉയർത്തി. 53-ാം മിനിറ്റിൽ എംബാപ്പെയുടെ പാസിലായിരുന്നു റോഡ്രിഗോ സ്കോർ ചെയ്‌തത്. ഫൗളിലൂടെ ലഭിച്ച പെനാൽറ്റി എടുത്ത വിനീഷ്യസ് 83-ാം മിനിറ്റിൽ മൂന്നാം ഗോളും നേടി.

 

Leave a Reply

Your email address will not be published. Required fields are marked *