Your Image Description Your Image Description

അമ്പലപ്പുഴ:എൻ. എച്ച് .എം എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ സൂചനാ സമരം നടത്തി.
ശമ്പള പരിഷ്കരണത്തിൻ്റെ അപാകതകൾ പരിഹരിച്ച് അരിയർ ഉടൻ ലഭ്യമാക്കുക, പ്രസവാവധി നൽകുന്നതിലെ സാങ്കേതികത്വം പരിഹരിക്കുക, പി.എഫ് ആനുകൂല്യം മുഴുവൻ ജീവനക്കാർക്കും ലഭ്യമാക്കുക, ദിവസവേതന ജീവനക്കാരെ കരാർ ജീവനക്കാരായി നിയമിക്കുക, സമഗ്രമായ എച്ച്.ആർ നയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം സി .ഐ. ടി. യു ജില്ലാ പ്രസിഡൻ്റ് എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു.
എൻ. എച്ച് .എം എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റ് വീണ വർഗീസ് അധ്യക്ഷയായി. കെ .ജി. ഒ. എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, എൻ .ജി .ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി .സിലീഷ്, പ്രസിഡൻ്റ് എൽ .മായ, സി.ഐ.ടി.യു ആലപ്പുഴ നോർത്ത് ഏരിയ സെക്രട്ടറി കെ. ജെ .പ്രവീൺ, 108 ആമ്പുലൻസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ .രാജീസ്, എൻ .എച്ച് .എം എംപ്ലോയീസ് യൂണിയൻ ട്രഷറർ എസ് .അനൂപ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി പി .ആർ .സന്തോഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *