Your Image Description Your Image Description
  • ഫാസ്റ്റ് ട്രാക്, അഡ്വാന്‍സ്, സ്‌കെയില്‍ അപ്പ് എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകമാകുന്ന കൊട്ടക് ബിസ്ലാബ്സ് ആക്സിലറേറ്റര്‍ പ്രോഗ്രാം അവതരിപ്പിച്ചു.
  • ഈ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് പ്രോഗ്രാമിലൂടെ ഏകദേശം 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചാസഹായം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി: പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (കെ.എം.ബി.എല്‍/ കൊട്ടക്). സി.എസ്.ആര്‍ പദ്ധതിക്ക് കീഴിലുള്ള പുതിയ സംരംഭമായാണ് കൊട്ടക് ബിസ്ലാബ്സ് എന്ന പേരില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളെ വളര്‍ച്ചാ ഘട്ടത്തിലെ വെല്ലുവിളികളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കാനും അവരുടെ ബിസ്നസുകള്‍ ഫലപ്രദമായി വളര്‍ത്താനും സഹായിക്കുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐ.ഐ.എം.എ വെഞ്ചേഴ്സ്, എന്‍.എസ്.ആര്‍.സി.ഇ.എല്‍, ടി-ഹബ്ബ് തുടങ്ങിയ മുന്‍നിര ഇന്‍ക്യുബേറ്ററുകളുമായി സഹകരിച്ച് മെന്റര്‍ഷിപ്പ്, വിപണി പരിചയപ്പെടല്‍, ഉപദേശക പിന്തുണ തുടങ്ങിയ കാര്യങ്ങളുള്‍പ്പടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള സഹായങ്ങള്‍ കൊട്ടക് ബിസ്ലാബ്സ് നല്‍കും.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വളരെ മികച്ചതാണെങ്കിലും വിപണി വിപുലീകരണം, ഉപഭോക്താക്കളെ ആകര്‍ഷിക്കല്‍, പ്രവര്‍ത്തന വിപുലീകരണം, പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ ശക്തമായ വെല്ലുവിളികളാണ് സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്നത്. പല ഇന്‍ക്യുബേറ്റര്‍ പ്രോഗ്രാമുകളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ (ആശയം മാത്രമായിരിക്കുന്ന ഘട്ടം) ശ്രദ്ധ കേന്ദ്രീകരിച്ച് സഹായങ്ങള്‍ നല്‍കുമ്പോള്‍ വിപണിയിലെ മത്സരങ്ങളില്‍ മുന്നേറാനും ഉല്‍പ്പന്നത്തെ വിപണിക്ക് അനുയോജ്യമാക്കാനും വിപുലീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും വേണ്ട സഹായങ്ങള്‍ ആരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നില്ല.

നേരിട്ട് പിന്താങ്ങുന്ന സഹായം, തീമാറ്റിക് വര്‍ക്ക്ഷോപ്പുകള്‍, ഇക്കോസിസ്റ്റം എക്സ്പോഷര്‍, മത്സരങ്ങള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, പങ്കാളിത്തം, വ്യവസായ വികസനം, ഉറപ്പായ സീഡ് ഫണ്ടിങ്ങ്, ഡെമോ ഡെയ്സ് തുടങ്ങിയവ വാഗ്ദാനം ചെയ്തുകൊണ്ട് കൊട്ടക് ബിസ്ലാബ്സ് സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായാണ് മുന്നോട്ട് വരുന്നത്.

കൊട്ടക് ബിസ്ലാബ്സ് ആക്സിലറേറ്റര്‍ പ്രോഗ്രാം ഇന്ത്യയിലെ സ്വയംതൊഴില്‍ മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് സി.എസ്.ആര്‍ ആന്‍ഡ് ഇ.എസ്.ജി സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹിമാന്‍ഷു നിവ്സര്‍കാര്‍ പറഞ്ഞു. പ്രാരംഭ ഘട്ടത്തില്‍ നിന്ന് അഭിവൃദ്ധി പ്രാപിക്കുന്ന ബിസ്നസിലേക്കുള്ള ഒരു സ്റ്റാര്‍ട്ടപ്പിന്റെ യാത്ര വെല്ലുവിളി നിറഞ്ഞതാണ്. ഫണ്ടിങ്ങിനപ്പുറം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് പ്രത്യേക പിന്തുണയും മെന്റര്‍ഷിപ്പും പങ്കാളിത്തവും ആവശ്യമാണെന്ന തിരിച്ചറിവാണ് കൊട്ടക് ഇങ്ങനെയൊരു പ്രോഗ്രാമുമായി മുന്നോട്ടുവരാനുള്ള കാരണം. ഈ സംരംഭം സ്വയം തൊഴില്‍ മേഖലയില്‍ ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ഈ മേഖലയില്‍ അഭിലാഷമുള്ള ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുകയും ചെയ്യുമെന്ന കൊട്ടകിന്റെ കാഴ്ച്ചപ്പാടിന്റെ ഫലമാണ്. മുന്‍നിര ഇന്‍ക്യുബേറ്ററുകളുമായി സഹകരിച്ച് കൊട്ടക് ബിസ്ലാബ്സ് 1000 സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഇന്ത്യയുടെ ഭാവി മുന്നേറ്റത്തിന് കരുത്ത് പകരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക അഭിവൃദ്ധി നേടാനുമാവുന്ന അടുത്ത തലമുറയിലെ വ്യവസായ പ്രമുഖരുടെ നിരയെ കെട്ടിപ്പടുക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ഈ സംരംഭം വഴി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊട്ടക് ബിസ്ലാബ്‌സ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിനായി ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് https://kotakbizlabs.accubate.app/ext/form/2802/1/apply എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *