Your Image Description Your Image Description

കൊച്ചി: കോച്ച് മിക്കേൽ സ്റ്റാറെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ കണ്ടെത്താനൊരുങ്ങികേരള ബ്ലാസ്‌റ്റേഴ്‌സ്‌. പരിശീലകന്മാരുടെ ചുരുക്കപ്പട്ടിക സ്പോർട്ടിങ് ഡയറക്‌ടർ കരോളിസ് സ്‌കിൻകിസ് മാനേജ്മെന്റിന് കൈമാറി.

നാലുപേരാണ് പട്ടികയിലുള്ളത്. മുംബൈ സിറ്റി എഫ്.സി.യുടെ മുൻ പരിശീലകൻ ഡെസ് ബെക്കിങ്ഹാം, എഫ്.സി. ഗോവയുടെ മുൻ പരിശീലകൻ യുവാൻ ഫെറാണ്ടോ എന്നിവർ പട്ടികയിലുണ്ടെന്നാണ് സൂചന. ഇംഗ്ലീഷ് ലീഗ് വൺ ക്ലബ്ബായ ഓക്ഫഡ് യുണൈറ്റഡിലായിരുന്ന ബെക്കിങ്ഹാമിനെ കഴിഞ്ഞദിവസം ക്ലബ്ബ് പുറത്താക്കിയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയുന്ന ബെക്കിങ്ഹാമിന് ബ്ലാസ്റ്റേഴ്‌സിലെത്താൻ താത്പര്യമുണ്ടെന്നാണ് സൂചന.

ബ്ലാസ്റ്റേഴ്സ‌് പുറത്താക്കിയ സ്വീഡിഷുകാരനായ കോച്ച് മിക്കേൽ സ്റ്റാറെ കഴിഞ്ഞദിവസം കൊച്ചിയിൽനിന്നു മടങ്ങി. സ്റ്റാറേയെ പുറത്താക്കി മുഖംരക്ഷിക്കാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമമെന്നും അത് യഥാർഥരോഗത്തിനുള്ള ചികിത്സയല്ലെന്നുമാണ് ബ്ലാസ്‌റ്റേഴിന്റെ ആരാധകക്കൂട്ടായ്‌മയായ മഞ്ഞപ്പട പറയുന്നത്.

അതേസമയം പുറത്താക്കിയതിനെതിരെ പ്രതികരിച്ച് പഴയ പരിശീലകൻ രംഗത്തെത്തിയിരുന്നു. “മാനേജ്മെന്റ് ഈ ഘട്ടത്തിൽ എന്നെ പുറത്താക്കുമെന്ന് കരുതിയിരുന്നില്ല. പ്രതിരോധനിരയുടെ പിഴവും ഗോളിമാർ ഫോമിലേക്ക് എത്താത്തതുമാണ് തോൽവികളുടെ അടിസ്ഥാനകാരണം. മുംബൈക്കെതിരായ കളിയിൽ പ്രയോഗിച്ച തന്ത്രങ്ങളിൽ പാളിച്ചയുണ്ടായെന്ന് സമ്മതിക്കുന്നു. അതൊഴിച്ച് മറ്റൊരു കളിയിലും എൻ്റെമാത്രം കുഴപ്പംകൊണ്ടാണ് ടീം തോറ്റതെന്ന് കരുതുന്നില്ല.” -മടങ്ങുന്നതിനുമുൻപ് സ്റ്റാറേ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *