Your Image Description Your Image Description
Your Image Alt Text

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി ആറ് രൂപ വായ്പ നൽകി ഉത്തർപ്രദേശ് സർക്കാർ. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 6,55,684 കോടി രൂപയാണ് ചെറുകിട തൊഴിലാളികൾക്ക് വായ്പ നൽകിയത്. ഇക്കാലയളവിൽ 2.5 കോടി യുവാക്കൾക്കാണ് ഈ മേഖലയിൽ തൊഴിലവസരങ്ങൾ ലഭിച്ചത്.

മുൻ സർക്കാരുകളുടെ കാലത്ത് ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവ​ഗണന മാത്രമാണ് നേരിട്ടിരുന്നത്. 2017-ൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് ഈ മേഖലക്ക് ഉണർവുണ്ടായത്. സംസ്ഥാനത്തെ നിരവധി കരകൗശല വിദഗ്ധർ, തൊഴിലാളികൾ, ചെറുകിട സംരംഭകർ എന്നിവർക്ക് ഇതിലൂടെ വളരെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *