Your Image Description Your Image Description
Your Image Alt Text

നിവിൻ പോളി നായകനായി എത്തുന്ന മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

സംവിധാനം ഡിജോ ജോസ് ആന്റണിയാണ്.  ധ്യാൻ ശ്രീനിവാസനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്ന ചിത്രം കോമഡിക്കും പ്രധാന്യമുള്ളതായിരിക്കും.

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’യും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ‘ഏഴ് കടൽ ഏഴ് മലൈ’ സിനിമയുടെ സംവിധാനം റാം ആണ്.

തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടൽ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *