Your Image Description Your Image Description

പാലക്കാട്: സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. പോലീസ് വേണ്ടന്നും, കളക്‌ടറും മന്ത്രിയും ഉൾപ്പടെയുള്ള ഉന്നത അധികാരികൾ വന്നാൽ മാത്രമേ

അപകടസ്ഥലത്തുനിന്ന് ലോറി മാറ്റാൻ അനുവദിക്കു എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.ഇതോടെ പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് ബുദ്ധിമുട്ടുകയാണ്.’ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം അപകടങ്ങൾ. അറുപതോളം പേരാണ് ഇതേ സ്ഥലത്ത് മരിച്ചത്. ഇത്രയും വീതിയുള്ള റോഡിൽ ഒരു ഡിവൈഡർ വെക്കാൻ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. നടപ്പാതയും ഇല്ല. ഒന്ന് മഴ ചാറിയാൽ തന്നെ റോഡിൽ അപകട സാധ്യത കൂടും’, നാട്ടുകാർ പ്രതികരിച്ചു.പരീക്ഷ നടക്കുന്നതിനാലാണ് കുട്ടികളുടെ എണ്ണം കുറഞ്ഞതെന്നും അല്ലെങ്കിൽ ദുരന്തത്തിൻ്റെ വ്യാപ്തി ഇനിയും കൂടിയേനെയെന്നും പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *