Your Image Description Your Image Description

ചെന്നൈ: സിനിമാ ലോകത്തെ സ്റ്റൈൽ മന്നൻ രജനീകാന്തിന് ഇന്ന് 74-ാം പിറന്നാൾ. ആരാധകരുടെ മനസ്സിൽ സൂപ്പർ സ്റ്റാറായ അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമാ പ്രേമികൾ ആശംസകൾ അറിയിച്ചു. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ കേക്കുമായി ആരാധകർ ഒത്തുകൂടിയിരുന്നു. എൻ്റെ പ്രിയ സുഹൃത്ത്, സൂപ്പർ സ്റ്റാർ രജനികാന്തിന് ജന്മദിനാശംസകൾ. ഇനിയും കൂടുതൽ വിജയങ്ങൾ നേടട്ടെ. ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ദീർഘകാലം ഇരിക്കട്ടെ എന്നാണ് കമൽ ഹാസൻ പിറന്നാൾ ആശംസകൾ നേർന്ന് എക്സിൽ കുറിച്ചത്.

ശിവാജി റാവു ഗെയ്ക്‌വാദ് എന്ന ബസ് കണ്ടക്ടറിൽ നിന്നും സ്റ്റൈൽ മന്നനിലേക്കുള്ള ചൈത്രയാത്ര സംഭവബഹുലമായിരുന്നു. 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിൽ കമൽ ഹാസനൊപ്പമായിരുന്നു അരങ്ങേറ്റം. ഡാൻസിനും ആക്ഷനും വരെ പ്രത്യേകം ആരാധകരുള്ള ഒരു നടൻ. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങളിൽ തിളങ്ങി. വേട്ടയ്യൻ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂലിയാണ് ആരാധകർ ഇനി കാത്തിരിക്കുന്ന രജനി മാജിക്.

Leave a Reply

Your email address will not be published. Required fields are marked *