Your Image Description Your Image Description

മലങ്കര കുടിവെള്ള പദ്ധതിക്ക് മുൻമന്ത്രി പ്രൊഫസർ എൻ.എം. ജോസഫിന്റെ പേര് നൽകണമെന്ന് പിഴക് ഗ്രാമവികസന സമിതി യോഗം ആവശ്യപ്പെട്ടു യോഗത്തിൽ പ്രസിഡണ്ട് അഡ്വക്കേറ്റ് ആന്റണി ഞാവള്ളി അധ്യക്ഷതവഹിച്ചു.

1987 ൽ പ്രൊഫസർ എൻ.എം.ജോസഫ് മന്ത്രിയായിരുന്ന കാലത്ത് രൂപം നൽകിയ നീലൂർ ശുദ്ധജല വിതരണ പദ്ധതിയിൽ കടനാട്, രാമപുരം,മേലുകാവ് കരൂർ,ഭരണങ്ങാനം,തലപ്പലം പഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്നു.

മലങ്കര ഡാമിൽ നിന്ന് വെള്ളം പൈപ്പ് ലൈൻ വഴി നീലൂരിലുള്ള നൂറു മലയിൽ ടാങ്കിൽ സംഭരിച്ച് വിവിധ പ്രദേശങ്ങളിൽ എത്തിക്കാൻ ആയിരുന്നു പദ്ധതി ഇട്ടിരുന്നത്.ലോക ബാങ്കിൻ്റെ സഹായത്തോടെ മൂന്നുകോടി രൂപ മുതൽമുടക്കി പദ്ധതി പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം. അന്ന് സർവ്വേ നടത്തി ടാപ്പ് പോയിന്റും തീരുമാനിച്ചിരുന്നു.

നീലൂർ കുടിനീർ പദ്ധതിയാണ് 36 വർഷത്തിനുശേഷം മലങ്കര കുടിവെള്ള പദ്ധതിയായി മാറിയത്.

മാനത്തൂർ,മണിയാക്കുംപാറ,പാട്ടത്തിൽപറമ്പ്, മറ്റത്തിപ്പാറ,മരങ്ങാട്,നീലൂർ,വല്യാത്ത്, കണ്ടെത്തിമാവ്, മേരിലാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ വേനൽകാലത്ത് രൂക്ഷമായ കുടിനീർ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കടനാട് പഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങൾ ആദ്യം തന്നെ അടിയന്തരമായി പൂർത്തിയാക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *