Your Image Description Your Image Description

തിരുവനന്തപുരം : കോഴി വളർത്തൽ ഉപജീവന മാർഗമാക്കിയ പനവൂർ ഈന്തിക്കുന്ന് വട്ടറത്തല സ്വദേശി ലതാകുമാരിക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ സർക്കാരിന്റെ സഹായം. ശക്തമായ കാറ്റിലും മഴയിലും ലതാകുമാരി കോഴികളെ പാർപ്പിച്ചിരുന്ന ഷെഡ് തകർന്നു പോയിരുന്നു.

ഇതു സംബന്ധിച്ച് ലതാകുമാരി നൽകിയ അപേക്ഷ അടിയന്തരമായി പരിഗണിച്ച് മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള 50,000 രൂപയുടെ സഹായം നെടുമങ്ങാട് താലൂക്ക് അദാലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കൈമാറി. കഴിഞ്ഞ ജൂലൈയിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിലാണ് ലത നിർമിച്ച രണ്ടു ഷെഡുകളും തകർന്നു വീണത്.

30 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയ ലതാകുമാരി കഴിഞ്ഞ 23 വർഷമായി കോഴി വളർത്തലിലൂടെയാണ് ജീവനോപാധി കണ്ടെത്തിയിരുന്നത്. 84 വയസുള്ള രോഗിയായ അമ്മയോടൊപ്പം മകന്റെ വീട്ടിലാണ് ലത താമസിക്കുന്നത്.

ജീവിതത്തിലെ പ്രയാസമേറിയ ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഈ സഹായം ഏറെ ആശ്വാസമായെന്ന് ലതാകുമാരി പറഞ്ഞു. കോഴി വളർത്തൽ കൂടുതൽ സജീവമാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ലതാകുമാരിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *