Your Image Description Your Image Description

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കുറിച്ച് രൂക്ഷ പ്രതികരണവുമായി സായി പല്ലവി.

എക്സിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് സായി പല്ലവിയുടെ പ്രതികരണം. ‘മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് എന്റെ സിനിമകളുടെ പ്രധാനപ്പെട്ട സമയത്ത്. അടുത്ത തവണ എന്റെ പേരില്‍ ഏതെങ്കിലും ‘പ്രശസ്ത’ പേജോ മാധ്യമമോ വ്യക്തിയോ വാര്‍ത്തയുടെയോ ഗോസിപ്പിന്റെയോ പേരില്‍ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം’- സായി പല്ലവി കുറിച്ചു.

താനൊരു സസ്യാഹാരിയാണെന്ന് സായ് പല്ലവി നേരത്തെ തന്നെ പലതവണ വ്യക്തമാക്കിയതാണ്. എന്നാല്‍ സിനിമ വികടന്‍ റിപ്പോര്‍ട്ട് സായി ഒരു നോണ്‍ വെജിറ്റേറിയന്‍ കഴിക്കുമെന്നും ഒരു സിനിമയ്ക്ക് വേണ്ടി സസ്യാഹാരിയായി മാറുകയാണെന്നും തോന്നിപ്പിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *