Your Image Description Your Image Description
Your Image Alt Text

ദേശീയ ഇ-കൊമേഴ്‌സ് നയം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാണിജ്യമന്ത്രാലയം തയ്യാറാക്കിയ കരടുനയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തിമ പരിഗണനയിലാണ്. ഓണ്‍ലൈന്‍ ചില്ലറവ്യാപാര കമ്പനികളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര സംവിധാനം വേണ്ടെന്ന് കരടിലുണ്ട്. പരാതിപരിഹാര നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതില്‍ ഇളവുകള്‍ക്കും വ്യവസ്ഥയുണ്ട്.

അതേസമയം, ഇ-ബിസിനസ് പോര്‍ട്ടലുകള്‍ വാണിജ്യ മന്ത്രാലയത്തില്‍ നിർബന്ധമായും രജിസ്റ്റര്‍ചെയ്യണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ ലഭ്യമാക്കണം, ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമം പാലിക്കണം, കര്‍ഷകസംഘങ്ങളില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വാങ്ങണം.രാജ്യത്തിന്റെ പൊതുവിപണിസംവിധാനത്തെ ബാധിക്കാന്‍ സാധ്യതയുള്ള നയത്തിലെ വ്യവസ്ഥകള്‍ അനുകൂലമല്ലെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഓണ്‍ലൈന്‍ വിപണിയില്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കുന്നതാണ് പുതിയ നയമെന്നാണ് സൂചന. ഇതു തങ്ങളെ ബാധിക്കുമോയെന്ന് ചില്ലറവ്യാപാരികള്‍ ആശങ്കപ്പെടുന്നു. ഇ-കൊമേഴ്‌സ് കമ്പനികളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും നയം എത്രയുംവേഗം പ്രഖ്യാപിക്കണമെന്നും വ്യാപാരിക്കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി.) ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *