Your Image Description Your Image Description
Your Image Alt Text

തമിഴ്‌നാട്ടിൽ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 30 ഇടങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തി. നികുതിവെട്ടിപ്പ് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണിതെന്ന് അധികൃതർ അറിയിച്ചു.

ചെന്നൈ, മധുര, ഈറോഡ്, കോയമ്പത്തൂർ, സേലം, വിരുദുനഗർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. ചെന്നൈയിൽ പത്തിടങ്ങളിലും കോയമ്പത്തൂരിൽ നാലിടങ്ങളിലും പരിശോധന നടന്നു. ചെന്നൈയിൽ എഗ്മൂർ ഡോൺ ബോസ്‌കോ സ്കൂളിനു സമീപവും അണ്ണാനഗറിലുമുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ പരിേശാധന നടത്തിയവയിൽ ഉൾപ്പെടും. കോയമ്പത്തൂർ, ഈറോഡ് ഭാഗങ്ങളിലായി സി.എം.കെ. പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, പി.വി. ഇൻഫ്രാ പ്രോജക്ട്‌ എന്നീ നിർമാണ സ്ഥാപനങ്ങളിൽ പരിശോധന ഏറെനേരം നീണ്ടുനിന്നു. രണ്ടുസ്ഥാപനങ്ങളും സർക്കാർ, വാണിജ്യ കെട്ടിടങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനികളാണ്. ചില റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ ഉടമകളുടെ വീടും പരിശോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *