Your Image Description Your Image Description
Your Image Alt Text

നിർമിതബുദ്ധി കുറ്റമറ്റതാക്കാൻ നിർണായകനീക്കവുമായി കേന്ദ്രസർക്കാർ.നിയമാനുസൃതമായ എ.ഐ.ആപ്പുകൾ നിർമിക്കാൻ പുതിയ മാനദണ്ഡങ്ങൾ കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കി. കുറ്റമറ്റ തരത്തിലുള്ള എ.ഐ. ആപ്പുകൾ നിർമിക്കുന്നതിന് പിന്തുടരേണ്ട പത്തിന മാർഗനിർദേശമാണ്‌ പുറത്തിറക്കിയത്.

മെഷീൻ അൺലേണിങ്‌, സിന്തറ്റിക് ഡേറ്റാ ജനറേഷൻ, ആൽഗോരിതം ഫെയർനെസ് ടൂൾസ്, എ.ഐ. ബയാസ് മൈറ്റിഗേറ്റിങ് സ്ട്രാറ്റജി, എത്തിക്കൽ എ.ഐ. ഫ്രെയിംവർക്ക്, പ്രൈവസി എൻഹാൻസിങ് സ്ട്രാറ്റജി, എക്സ്പ്ലയിനബിൾ എ.ഐ. ഫ്രെയിംവർക്ക്, എ.ഐ. എത്തിക്കൽ സർട്ടിഫിക്കേഷൻസ്, എ.ഐ. ഗവേണൻസ് ടെസ്റ്റിങ് ഫ്രെയിംവർക്ക്സ്, ആൽഗോരിതമിക് ഓഡിറ്റിങ് ടൂൾസ് എന്നിങ്ങനെയാണ് പിന്തുടേരേണ്ടുന്ന നയങ്ങൾ എന്ന തരത്തിൽ കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *