Your Image Description Your Image Description

മലയാളികളുടെ മനംകവർന്ന മാസ് സംവിധായകൻ അമല്‍ നീരദിന്റെ സിനിമയില്‍ സൂര്യ നായകനാവാനുള്ള സാധ്യതയെന്ന് റിപ്പോര്‍ട്ട്. 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമ ആയിരിക്കും ഇതെന്നും പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ ആണ് ഇക്കാര്യം ആദ്യം എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇത് ഒരു മലയാളം/ തമിഴ് ബൈലിംഗ്വല്‍ ആയിരിക്കുമെന്നും അവര്‍ കുറിച്ചിരിക്കുന്നു.

അതേസമയം അമല്‍ നീരദും സൂര്യയും ഒരുമിച്ചെത്തുന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 2021 മുതല്‍ ഉണ്ട്. തന്റെ 2022 റിലീസ് എതര്‍ക്കും തുനിന്തവന്റെ കേരള പ്രൊമോഷനുവേണ്ടി വന്നപ്പോള്‍ സൂര്യ തന്നെ അമല്‍ നീരദിനൊപ്പം ചര്‍ച്ചകള്‍ നടക്കുന്നതായി അറിയിച്ചിരുന്നു.കാര്‍ത്തിക് സുബ്ബരാജിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കേരള ഷെഡ്യൂളിന് ഇടുക്കിയില്‍ എത്തിയപ്പോഴും അമല്‍ നീരദും സൂര്യയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇത് ഒരു സൗഹൃദ കൂടിക്കാഴ്ചയാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *