Your Image Description Your Image Description
Your Image Alt Text

മണിപ്പുരിൽ അക്രമങ്ങൾ. തൗബൽ ജില്ലയിൽ തിങ്കളാഴ്ച അക്രമികൾ നാലുപേരെ വെടിവെച്ചുകൊന്നതിനുപിന്നാലെ ചൊവ്വാഴ്ച പുലർച്ചെ മൊറേ ജില്ലയിൽ സുരക്ഷാസേനയ്ക്കുനേരേയും വെടിവെപ്പുണ്ടായി. നാല്‌ പോലീസുദ്യോഗസ്ഥർക്കും ഒരു ബി.എസ്.എഫ്. ജവാനും പരിക്കേറ്റു.

മൊറേയിൽ ചവാങ് പായ് മേഖലയിലാണ് സംഭവം. നേരത്തേ പോലീസുദ്യോഗസ്ഥനെ ആക്രമിച്ചവരെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സേനയ്ക്കുനേരേ വെടിവെപ്പുണ്ടായത്. സംഭവം രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കുനേരേയുള്ള വെല്ലുവിളിയാണെന്നും മണിപ്പുരിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *