Your Image Description Your Image Description
Your Image Alt Text

വിനയ് ഗോവിന്ദന്റെ സംവിധാനത്തിൽ  ഉണ്ണി മുകുന്ദൻ- നിഖില വിമൽ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്  ചോറ്റാനിക്കരയില്‍ തുടക്കം.

‘ഗെറ്റ് സെറ്റ് ബേബി’ എന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണത്തിലാണ് നടന്നത്. സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമ്മം  നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പ് അടിച്ചു.

സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം.

വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിം​ഗ് മഹേഷ് നാരായണൻ, സംഗീതം സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, രോഹിത്ത് കിഷോർ. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയ്നർ ചിത്രത്തിൽ നിരവധി വൈകാരികമുഹൂർത്തങ്ങള്‍ ഉണ്ടായിരിക്കുമെന്നും അതേസമയം നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെയാവും അവതരണമെന്നും അണിയറക്കാര്‍ അറിയിക്കുന്നു. സിനിമയുടെ ചിത്രീകരണം ജനുവരി 17 ന് എറണാകുളത്ത് ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *