Your Image Description Your Image Description

കൊല്ലം:  62 ാമത് സംസ്ഥാന സ്‌കൂള് കലോത്സവം നാളെ മുതല്. ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ-തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന് ബാലഗോപാല്, റവന്യൂ-ഭവന നിര്മ്മാണ വകുപ്പ് മന്ത്രി കെ രാജന് , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സിനിമാനടി നിഖില വിമല് തുടങ്ങിയവരാണ് മുഖ്യാതിഥികള്.

മേയര് പ്രസന്ന ഏണസ്റ്റ്, എംപിമാരായ എന് കെ പ്രേമചന്ദ്രന്, കൊടിക്കുന്നില് സുരേഷ്, എ എം ആരിഫ്, എംഎല്എമാരായ എം മുകേഷ്, എം നൗഷാദ്, സുജിത് വിജയന്പിള്ള, ജി എസ് ജയലാല്, കോവൂര് കുഞ്ഞുമോന്, പി എസ് സുപാല്, പി സി വിഷ്ണുനാഥ്, സി ആര് മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി റാണി ജോര്ജ്, ഡയറക്ടര് എസ് ഷാനവാസ്, ഡെപ്യൂട്ടി മേയര് കൊല്ലം മധു, ഡിവിഷന് കൗണ്സിലര് ഹണി ബഞ്ചമിന് തുടങ്ങിയവര് പങ്കെടുക്കും.
രാവിലെ ഒന്പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര് എസ് ഷാനവാസ് പതാക ഉയര്ത്തും. തുടര്ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, സിനിമാനടി ആശാ ശരത്തും സ്‌കൂള് വിദ്യാര്ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും. സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.
ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിര്വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന് ബാലഗോപാല് അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ-തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി പ്രതിഭകളെ ആദരിക്കും, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില് സുവനീര് പ്രകാശനം നിര്വഹിക്കും.
ചാമ്പ്യന്ഷിപ്പ് പ്രഖ്യാപനം ജനറല് കണ്വീനറും പൊതുവിദ്യാഭ്യാസ അഡീഷണല് ഡയറക്ടറുമായ സി എ സന്തോഷ് നിര്വഹിക്കും. സാംസ്‌കാരിക-മത്സ്യബന്ധന-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന് വിശിഷ്ടാതിഥിയാകും.
മേയര് പ്രസന്നാ ഏണസ്റ്റ്, എംഎല്എമാരായ എം മുകേഷ്, എം നൗഷാദ്, പി എസ് സുപാല്, പൊതു വിദ്യാഭ്യാസ ഡയറക്ടര് എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്വീകരണ കമ്മിറ്റി കണ്വീനര് കെ എസ് ഷിജുകുമാര് തുടങ്ങിയവര് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *