Your Image Description Your Image Description

ഇസ്ലാമബാദ്: അണ്ടർ 19 ഏഷ്യാ കപ്പിലെ മിന്നും പ്രകടനം കണ്ട് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന സംശയവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ.

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കണ്ട ശേഷമാണ് പാക്കിസ്ഥാൻ മുൻ താരത്തിന്റെ ആരോപണം. 13 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയും വലിയ സിക്സ് അടിക്കാൻ സാധിക്കുമോയെന്നാണ് ജുനൈദ് ഖാൻ സമൂഹമാധ്യമത്തിൽ ചോദിച്ചത്. എന്നാൽ ജുനൈദ് ഖാന്റെ്റെ സംശയം ഇന്ത്യൻ ആരാധകർക്ക് അത്ര രസിച്ച മട്ടില്ല. നിരവധി പേരാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്‌റ്റിനു മറുപടിയുമായി എത്തുന്നത്. “16 വയസ്സുള്ള നസീം ഷായ്ക്ക് 140 കിലോമീറ്ററിനും മുകളിൽ പന്തെറിയാമെങ്കിൽ സൂര്യവംശിക്ക് എന്തുകൊണ്ട് ബാറ്റിങ്ങിൽ തിളങ്ങിക്കൂടായെന്ന മറുചോദ്യമാണ് ഒരാൾ ഉന്നയിച്ചത്.23 ഉം 21 ഉം വയസ്സുള്ള താരങ്ങളെയാണ് പാക്കിസ്ഥാൻ അണ്ടർ 19 ടൂർണമെന്റുകളിൽ കളിപ്പിക്കുന്നതെന്നും ചിലർ വിമർശനമുയർത്തി.

അണ്ടർ 19 ഏഷ്യാ കപ്പിലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 36 പന്തുകൾ നേരിട്ട സൂര്യവംശി 67 റൺസ് അടിച്ചെടുത്തിരുന്നു. അഞ്ച് വീതം സിക്സു‌കളും ഫോറുകളുമാണ് 13 വയസ്സുകാരൻ ബൗണ്ടറി കടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *