Your Image Description Your Image Description

കേരളത്തിൽ വ്യക്തിപ്രഭാവമുള്ള ഒരു നേതാവും ബി.ജെ.പിയുടെ അമരത്തില്ല. എടുത്തുപറയാൻ പറ്റുന്ന ഒരു സഖ്യകക്ഷിയും ബി.ജെ.പിക്ക് കേരളത്തിലില്ല. ഇന്ത്യയിൽ ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാലും കേരളത്തിൽ ബി ജെ പിക്ക് ഒരു അക്കൗണ്ട് എന്നുള്ളത് ഒരു കടമ്പ തന്നെയായിരുന്നു.

2016-ല്‍ ഒ.രാജഗോപാൽ 67,813 വോട്ട് നേടിയ വിജയത്തിലൂടെ കേരളത്തിൽ ആദ്യമായി താമര വിരിയുന്നത്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത് 29 വോട്ടുകള്‍ക്ക് മാത്രമായിരുന്നുവെന്നതും എടുത്തു പറയണം. അക്കാലം വരെ ബി ജെ പി കാണാത്ത തിരഞ്ഞെടുപ്പ് ഫലങ്ങളായിരുന്നു അന്ന് പുറത്ത് വന്നത്. പിന്നീട് ബി ജെ പിക്ക് ആ ഒഴുക്കിലൂടെ സഞ്ചരിക്കാൻ സാധിച്ചില്ല.

അങ്ങനെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബി.ജെ.പി കേരളത്തിൽ ആദ്യമായി ലോക്‌സഭാ അക്കൗണ്ട് തുറന്നു. തൃശ്ശൂരിൽ കോൺഗ്രസ് നേതാവ് കെ മുരളീധരനെയും മുൻ മന്ത്രി വി എസ് സുനിൽ കുമാറിനെയും 73,573 വോട്ടുകൾക്ക് പരാജയപ്പെടുത്തി നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി മികച്ച വിജയം നേടിയത്.

തൃശൂർ ഞാൻ എടുക്കുവാ , എനിക്ക് തൃശൂർ വേണം എന്ന മുദ്രാവാക്യം തന്നെയായിരുന്നു ഇത്തവണയും സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ആകർഷണം.ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിങ്ങനെഏഴ് നിയമസഭ സീറ്റുകളാണ് ഈ ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഏഴിൽ ഏഴും എല്ലാ അർത്ഥത്തിലും ഇടതു മുന്നണിക്ക് മേൽക്കൈയ്യുള്ള മണ്ഡലങ്ങളായിരുന്നു. ഇവിടെയാണ് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ജയിച്ചുകയറിയത്.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതാപന് 4,15,089 വോട്ടുകൾ കിട്ടിയപ്പോൾ സി.പി.ഐയുടെ രാജാജിക്ക് 3,21,456 വോട്ടും ബി.ജെ.പിയുടെ സുരേഷ് ഗോപിക്ക് 2,93,822 വോട്ടും കിട്ടിയത്.

കേരളത്തില്‍ അക്കൗണ്ട് തുറക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്നത്. തൃശ്ശൂരിലും പാലക്കാടും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി പല തവണയെത്തി റാലികള്‍ നടത്തി.

കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പാര്‍ട്ടി പരിപാടിക്കിടെ കേരളത്തില്‍ ഇത്തവണ എന്‍.ഡി.എ രണ്ടക്ക സീറ്റ് നേടുമെന്ന വന്‍ പ്രഖ്യാപനം നടത്തിയത്. മോദിയുടെ പ്രസ്താവനയെ എതിരാളികൾ പരിഹാസത്തോട് കൂടി കണ്ടത്. ഒരിക്കലും ബി ജെ പി എന്ന പാർട്ടിക്ക് കേരളത്തിൽ ഒരു ഉണ്ടാകില്ലെന്ന് അടിയുറച്ച് മറ്റു എതിരാളികൾ വിശ്വസിച്ചത്.

എല്ലാം മിഥ്യാധാരണകളെ കാറ്റിൽപറത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം.അങ്ങനെ ലോക്​സഭയിലേക്ക് ആദ്യമായി ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് എം.പിയായി. അതും എ.പ്ലസ് മണ്ഡലമായി കണക്കാക്കിയ തൃശ്ശൂരില്‍ നിന്ന്. എല്‍.ഡി.എഫിന്റെ വി.എസ് സുനില്‍കുാമാര്‍ രണ്ടാം സ്ഥാനത്തും , തൃശ്ശൂര്‍ നിലനിര്‍ത്താനെത്തിയ കെ.മുരളീധരന് മൂന്നാം സ്ഥാനത്തും പിന്തള്ളപ്പെട്ടു.

എന്തായാലും തൃശൂർ മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രം ആൻ്റി ക്ലൈമാക്‌സുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സിറ്റിംഗ് എംപിമാരെയോ പാർട്ടികളെയോ പരാജയപ്പെടുത്തിയ ചരിത്രമാണ് തൃശ്ശൂരിനുള്ളത്. കോൺഗ്രസ് നേതാവ് കെ.കരുണാകരൻ, കെ.മുരളീധരൻ, പത്മജ വേണുഗോപാൽ എന്നിവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തിയ ചരിത്രമുണ്ട്. 1952 മുതൽ 2019 വരെ 10 തവണ എൽഡിഎഫും ഏഴു തവണ യുഡിഎഫും ഇവിടെ വിജയിച്ചു.

ചരിത്ര വിജയം നേടി സുരേഷ് ഗോപി ഏവരെയും ഞെട്ടിച്ചു. കേരളത്തിൽ ആദ്യമായി താമര വിരിയിച്ചതുകൊണ്ട് തന്നെ കേന്ദ്ര മന്ത്രിസഭയിലും അദ്ദേഹം അംഗമായി.2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയായി അദ്ദേഹം സത്യപ്രതിഞ്ജ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *