Your Image Description Your Image Description

പുതുവർഷത്തിൽ പുതുവാഹനം വാങ്ങാൻ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തി ടൊയോട്ട. ടൊയോട്ടയുടെ ഹൈക്രോസിനു മാത്രമാണ് ഈ വില വർദ്ധന. ആറു വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഈ എം പി വി യ്ക്ക് 36,000 രൂപ വരെ കൂടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ആറു വേരിയന്റുറുകളിൽ പുറത്തിറങ്ങുന്ന ഹൈക്രോസിന്റെ ജി എക്‌സ്‌, ജി എക്സ് ഓപ്ഷണൽ വേരിയൻ്റുകൾക്കു 17,000 രൂപയും വി എക്സ്, വി എക്സ് ഓപ്ഷണൽ വേരിയൻ്റുകൾക്ക് 35,000 രൂപയും ഇസഡ് എക്സ‌്‌, ഇസഡ് എക്സ് ഓപ്ഷണലുകൾക്ക് 36,000 രൂപയും കൂടും. ഈ വിലകൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.

മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യുണ്ടേയ് എന്നീ വാഹനങ്ങളുടെ വിലയും പുതുവർഷത്തിൽ കൂടും പുതിയ വില ജനുവരി ഒന്നാം തീയതി മുതലാണ് നിലവിൽ വരുന്നത്. വാഹന നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് ഈ വില വർധനവിന് പുറകിലെ പ്രധാന കാരണമെന്നാണ് മേൽപറഞ്ഞ കമ്പനികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *