Your Image Description Your Image Description

തൃശ്ശൂര്‍: അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു​പാ​ട് പു​ത്രി​മാ​ർ​ക്ക് ജ​ന്മം ൽ​കി​യ നാ​ടാ​ണ് കേ​ര​ളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

ഭാരത് മാതാ കി ജയ് വിളിച്ചാണ് പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കം കുറിച്ചത്. തന്നെ അനുഗ്രഹിക്കാനായി എത്തിയ കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഇന്നലെ മന്നത്ത് പദ്മനാഭന്റെ ജന്മദിനമായിരുന്നുവെന്നും അനുസ്മരിച്ചു.

‘രാജ്യത്തെ വികസിത രാഷ്‌ട്രമാക്കുമെന്ന് മോദി ഉറപ്പ് നല്‍കി. സ്വാതന്ത്ര്യം ലഭിച്ചശേഷം യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീശക്തിയെ പോരായ്മായി കണ്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ നിങ്ങള്‍ക്കെല്ലാം അധികാരവും അവകാശവും ഉറപ്പാക്കി. നാരീശക്തി വന്ദന്‍ നിയമം പ്രാവര്‍ത്തികമാക്കി. സ്ത്രീ ശാക്തികരണം, വനിതാ സംവരണ ബില്‍, മുത്തലാഖില്‍ നിന്നും മുസ്‍ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് മോചനം എന്നിവ മോദി ഉറപ്പ് നല്‍കി. അതും മോദി സര്‍ക്കാര്‍ പാലിച്ചു’ -മോദി പറഞ്ഞു.

ദ​രി​ദ്ര​ർ, യു​വാ​ക്ക​ൾ, സ്ത്രീ​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്. മ​റ്റ് സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് ഇ​തൊ​ന്നും പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *