Your Image Description Your Image Description
മഹാത്മാ അയ്യങ്കാളിയും ശ്രീനാരായണഗുരുവും പൊയ്കയിൽ അപ്പചനും ഉൾപ്പെടെയുള്ള നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച സാമൂഹീക നീതിക്കുവേണ്ടിയുള്ള  പേരാട്ടത്തിന്റെ തുടർച്ചയാണ് ജാതി സെൻസസിനു വേണ്ടിയുളള പോരാട്ടമെന്നും രാജ്യത്ത്  സർക്കാർ മേഖലയിൽ മൂന്ന് ശതമാനം ആളുകൾ മാത്രമാണ് ജോലി ചെയ്യുന്നത്  കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന 5 ശതമാനം ആളുകളുടെ എണ്ണം 7 കോടി വരും ഈ മേഖലയിൽ മാത്രം സംവരണം നടപ്പിലാക്കിയാൽ മാത്രമേ പിന്നോക്ക ജനവിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരുവാൻ സാധിക്കുകയുള്ളു എന്നും . വിദ്വേഷ പ്രചരണങ്ങളും, വ്യാജ പ്രസ്താവനകളും തടയുവാനും സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ , തൊഴിൽ പിന്നോക്ക  അവസ്ഥ പരിഹരിക്കുവാൻ സംസ്ഥാനത്ത് ജാതി സെൻസ് നടപ്പിലാക്കണമെന്നും  എഫ്  ഐ . ടി യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച കേരളത്തിലെ തൊഴിലിടങ്ങൾ ജാതിമുക്തമോ എന്ന തലകെട്ടിൽ സംഘടിപ്പിച്ച സംവരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.
എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ച സെമിനാറിൽ ജന: സെക്രട്ടറി തസ്ലിം മമ്പാട് മോഡറേറ്ററും പ്രമുഖ എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ സുധേഷ് എം രഘു , ടി.യു സി ഐ സംസ്ഥാന കോർഡിനേറ്റർ  ടി.സി സുബ്രമണ്യൻ, എച്ച് എം എസ് സംസ്ഥാന ട്രഷറർ ബിജു പുത്തൻപുരയ്ക്കൽ, പെമ്പിളൈ ഒരുമൈ
പ്രസിഡണ്ട് ലിസി സണ്ണി, എസ്.ടി.യു ജില്ല സെകട്ടറി  മുട്ടം നാസർ, എഫ് .ഐ . ടി. യു നേതാക്കളായ ഷാനവാസ് പി ജെ , പ്രേമ ജി പിഷാരടി, അഫ്സൽ നവാസ് എന്നിവർ സ്വകാര്യ മേഖലയിലെ സംവരണം നടപ്പിലാക്കണം എന്നാവശ്യപെട്ടുകൊണ്ടുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വെവസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് സ്വാഗതവും എറണാകുളം ജില്ല പ്രസിഡണ്ട് പി.എ സിദ്ധീഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *