Your Image Description Your Image Description

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യം ഭാരതമാണ്. 2024 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 142 കോടി ജനങ്ങളാണുള്ളത്.ഈ ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറാൻ നരേന്ദ്ര മോദിക്ക് സാധിച്ചു.ബി ജെ പിയെ ജനങ്ങളിലേക്ക് അടിപ്പിക്കുന്ന ഒരു ജനകീയ മുഖം കൂടിയായിരുന്നു മോദിയുടേത്.

ശെരിക്കും നരേന്ദ്ര മോദി ഒരു പൊളിറ്റിക്കല്‍ ബ്രാന്‍ഡാണ്. ബി.ജെ.പിയുടെ പെട്ടിയില്‍ വോട്ടുകള്‍ വീഴ്ത്തുന്ന ബ്രാന്‍ഡ്.മോദിയെ മുന്നില്‍ നിര്‍ത്തിയാണ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. മത്സരത്തിന് ഇറങ്ങിയത്. അതിന് പിന്നാലെ വന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും മോദി തന്നെയായിരുന്നു ബി.ജെ.പിയുടെ മുഖം.

പക്ഷെ ,ജൂൺ 9 ന് 2024 യിൽ മോദി പ്രതാപം ഇല്ലാതെയാണ് എന്‍.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിലേറിയത്. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം പ്രധാനമന്ത്രി പദത്തില്‍ മൂന്നാം തവണയെത്തുന്ന ആദ്യ പ്രധാനമന്ത്രി എന്ന ബഹുമതിയും മോദി സ്വന്തമാക്കി.

 

ഒരിക്കല്‍പോലും തോല്‍വിയാറിയാത്ത കുതിപ്പായികുന്നു മോദിയുടേത്. ഈ കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായാണ് എന്‍.ഡി.എ. ലോക്​സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. നരേന്ദ്ര മോദി എന്ന ഒറ്റയാളെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി. വികസിത ഭാരതം, മോദി ഗാരന്റി എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെച്ചത്. മോദിയുടെ ഗാരന്റി എന്ന് റാലികളിലും പൊതുസമ്മേളനങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചു.

പക്ഷെ മോദി ഫാക്ടറിൽ വിശ്വസിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്.മോദി മുന്നില്‍ നിന്ന് നയിച്ച തിരഞ്ഞെടുപ്പില്‍ 400 സീറ്റുകളുമായി അധികാരത്തിലെത്തുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രവചനം. പക്ഷേ,തനിച്ച് കേവല ഭൂരിപക്ഷംപോലും തികയ്ക്കാനാകാതെ ബി.ജെ.പിക്ക് വലിയ പ്രഹരം ഏൽക്കേണ്ടി വന്നു.302 സീറ്റുകളില്‍ നിന്നാണ് ബിജെപി 240 സീറ്റുകളിലേക്ക് പതിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ എക്സിറ്റ് പോളുകളെയെല്ലാം കാറ്റില്‍ പറത്തിയുള്ള ഫല സൂചനകളാണ് ആദ്യ മണിക്കൂറുകളിൽ പുറത്ത് വന്നത്. ആദ്യ മിനുട്ടുകളില്‍ എന്‍ ഡി എ സഖ്യത്തിന് വലിയ മുന്നേറ്റം നടത്താനായിരുന്നെങ്കില്‍ ഒന്നര മണിക്കൂർ പിന്നിടുമ്പോള്‍ ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം പിടിക്കുകയാണ്. പിന്നെ നടന്നത് അവിശ്വസനീയമായ സംഭവങ്ങളാണ്.രാജ്യത്താകെ അലയടിച്ച ഇന്ത്യാ തരംഗത്തില്‍ കുലുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും.

ബിജെപിയുടേയും മോദി- ഷാ കൂട്ടുകെട്ടിന്റെയും പദ്ധതികളാകെ പാളുന്ന കാഴ്ചയായിരുന്നു വാരാണസിയിലേത്. മോദിയുടെ മൂന്നാമൂഴമെന്ന് പറയുമ്പോഴും ഏറ്റവും ശക്തമായ പ്രഹരം ലഭിച്ച മണ്ഡലങ്ങളില്‍ ഒന്ന് വാരാണസിയാണ്. 2014 ല്‍ അരവിന്ദ് കെജ്‌രിവാളിനെയും 2019 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാവദവിനെയും 3 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി പരാജയപ്പെടുത്തിയത്. ഇക്കുറി അത് 5ലക്ഷമായി ഉയര്‍ത്താമെന്ന പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

മണ്ഡലത്തില്‍ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ആറായിരത്തിലേറെ വോട്ടിന് മോദി പിന്നില്‍ പോകുന്ന കാഴ്ചവരെ കണ്ടു.മോദി മാജിക് ഒന്നും വാരണാസിയിൽ വിലപോയില്ലെന്ന് ബി ജെ പിക്ക് ബോധ്യമായി.വാരണാസിയിൽ മതവികാരങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങളും പ്രചാരണങ്ങളും മോദി തിരഞ്ഞെടുപ്പ് റാലികളിലും പ്രസംഗങ്ങളിലും ഉയര്‍ത്തിപ്പിടിച്ചു.

ഇന്ത്യാ മുന്നണിയുടെ വലിയ മുന്നേറ്റം കണ്ട തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ ചില വന്മരങ്ങളും യു.പിയില്‍ കടപുഴകി. അമേഠി മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ദ്രി സ്മൃതി ഇറാനി ഒരു ലക്ഷത്തിലെറെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ കിഷോരി ലാലിനോട് പരാജയപ്പെട്ടത്. ബി.ജെ.പി യുടെ വലിയ പ്രതീക്ഷയായ ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ഇന്ത്യാ സഖ്യം ഉണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *