Your Image Description Your Image Description

വിവാദങ്ങളുടെയും ട്വിസ്റ്റുകളുടെയും അതിശയകരമായ നിമിഷങ്ങളിലൂടെയുമാണ് 2024 ലെ യുഎസ് തിരഞ്ഞെടുപ്പ് കടന്ന് പോയത്.തീർത്തും അവിസ്മരണീയമായ പല കാഴ്ചകളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി.

ഉയർന്ന തലത്തിലുള്ള സോഷ്യൽ മീഡിയ ഏറ്റുമുട്ടലുകൾ മുതൽ അസാധാരണമായ പല സംവാദങ്ങളും തിരഞ്ഞെടുപ്പ് ദിനത്തിലേക്കുള്ള യാത്രയിൽ ലോകം സാക്ഷ്യം വഹിച്ചു.സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രവും വിവാദപരവും വിചിത്രവുമായിരുന്നു ഇത്തവണത്തെ യുഎസ് തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് ഫലവും.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമായ അമേരിക്ക. വലിയ തയ്യാറെടുപ്പുകളായിരുന്നു സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിന് വേണ്ടി നടത്തിയത്.ഈ വർഷത്തെ മത്സരത്തിലെ ചില അത്യപൂർവ നിമിഷങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നത് കരുത്തരായ സ്ഥാനാർത്ഥികൾ ആയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ മുൻ പ്രസിഡൻ്ററ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്പും മറുവശത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 49-ാമത് വൈസ് പ്രസിഡൻ്ററ്റും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ കമലാ ഹാരിസുമായിരുന്നു.

2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും ചർച്ചയായ വിഷയങ്ങളിലൊന്നാണ് കുടിയേറ്റം, സാമ്പത്തിക നയവും ദേശീയ സുരക്ഷയും എല്ലാം. കടുത്ത മത്സരം തന്നെയായിരുന്നു ഇത്തവണയും നടന്നത്.

പ്രചാരണ ചൂട് പിടിച്ചു നിൽക്കുമ്പോളാണ് പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിന് വെടിയേക്കുന്നത്. അദ്ദേഹത്തിന്റെ വലതുചെവിക്കാണ് വെടിയേറ്റത്. ഇതൊരു ആസൂത്രിത നാടകമെന്നും വർത്തകളുണ്ടായി.പക്ഷേ, ട്രംപിനെ അതൊന്നും ബാധിച്ചില്ല. ക്രിമിനൽ കേസിൽ കുറ്റക്കാരൻ, സ്ത്രീകളെക്കുറിച്ചുള്ള അധിക്ഷേപ കരമായ പരാമർശങ്ങൾ, നീലച്ചിത്ര നടിക്ക് പണം കൊടുത്തിട്ട് അത് കണക്കിൽ തട്ടിക്കാൻ ശ്രമം ഇതെല്ലാം ട്രംപിനെതിരെ ഉയർന്ന കേസുകൾ ആയിരുന്നു.

ട്രംപിന്‍റെ രാഷ്ട്രീയഭാവി അവസാനിച്ചുവെന്ന് വിശ്വസിച്ച ജനങ്ങളെയും റിപബ്ലിക്കൻ നേതാക്കളെയും ഞെട്ടിയ നിമിഷമായിരുന്നു  ട്രംപിന്‍റെ അവിശ്വസനീയമായ വിജയം. തനിക്കെതിരെ ഉയർന്ന ഒരു ആരോപണങ്ങളും അദ്ദേഹത്തെ ബാധിച്ചില്ല.

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നവംബർ 5 നാണ് നടന്നത്.പല ഘട്ടത്തിലും ഫലം മാറിമറിഞ്ഞുരുന്നു.അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് യുഎസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയക്കൊടി പാറിച്ചു.അമേരിക്കയുടെ 47ാം പ്രസിഡന്റായി ആധികാരിക വിജയമാണ് ട്രംപ് നേടിയത്. ഇലക്ടറല്‍ കോളേജിന് പുറമേ കൂടുതൽ പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ അധികാരത്തിലെത്തുന്നത്.സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ സമഗ്രാധിപത്യമായിരുന്നു . 2016-ന് ശേഷം 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ട്രംപ്.

അമേരിക്കയുടെ ചരിത്രത്തിൽ, 70 വയസ്സുള്ളപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരിൽ ഒരാളാണ് ഇനി ട്രംപും. ദേശീയവാദം കൈമുതലാക്കിയ ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൊണ്ടും കൂട്ട നാടുകടത്തലുകളാലും ശ്രദ്ധനേടി.2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് ട്രംപ് അന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *