Your Image Description Your Image Description

നെ​ന്മാ​റ: റ​ബർഷീ​റ്റ് മോ​ഷ്ടി​ച്ച മൂ​ന്നുപേ​രെ പോലീസ് അറസ്റ്റ് ചെയ്‌തു. അ​യി​ലൂ​ർ പൂ​ള​യ്ക്ക​ൽ പ​റ​മ്പ് കെ.​ ര​മേ​ഷ് (44), ക​യ​റാ​ടി പ​ട്ടു​കാ​ട് എ​സ്. സ​ൻ​സാ​ർ (22), നെ​ന്മാ​റ കോ​ളജി​ന് സ​മീ​പം നെ​ല്ലി​ക്കാ​ട്ട് പ​റ​മ്പ് സി. ​പ്ര​മോ​ദ് (29) എ​ന്നി​വ​രെ​യാ​ണ് നെ​ന്മാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യി​ലൂ​ർ കു​റു​മ്പൂ​ർ​ക്ക​ളം കെ. ​സു​രേ​ഷ് കു​മാ​റി​​ന്‍റേയും പാ​ളി​യ​മം​ഗ​ലം മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ജി​യു​ടെ​യും വീ​ടി​ന് പു​റ​ത്ത് ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന 71 റ​ബർ ഷീ​റ്റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 25 നാ​ണ് ഇ​രു​വ​രു​ടെ​യും ഷീ​റ്റു​ക​ൾ മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​ദേ​ശ​ത്തെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രതികളെ കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചു. മോഷ്ടിച്ച ഷീ​റ്റുകൾ വിൽക്കാൻ എത്തിച്ചപ്പോൾ പിടികൂടിയത്.വിൽക്കാൻ എത്തിച്ച ഷീറ്റുകൾ പൂ​ർണ​മാ​യി ഉണങ്ങിയില്ലായിരുന്നു . ഷീ​റ്റു​ക​ൾ മ​റി​ച്ചി​ട്ട​പ്പോ​ൾ ഷീ​റ്റു​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​യ അ​ട​യാ​ള​വും ക​ണ്ട​തും ക​ട​യു​ട​മ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് റ​ബർ വ്യാ​പാ​രി​ക്ക് ല​ഭി​ക്കു​ന്ന​ത്.

വ്യാ​പാ​രി അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് പോ​ലീ​സ് ക​ട​യി​ലെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന് തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് പി​ടികൂ​ടാ​നാ​യ​ത്. പ്ര​തി​ക​ളെ മോ​ഷ​ണസ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി.അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *