Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് കനത്ത പിഴ തുക ഈടാക്കിയ നടപടി പുനഃപരിശോധിക്കാൻ നിർദേശം നൽകി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി ഹിയറിങ് നടത്തി പിഴ ഒഴിവാക്കി നൽകും.

വീട്ട് ആവശ്യത്തിനായി ഓട്ടോ റിക്ഷയിൽ ലോഡ് കയറ്റിയപ്പോഴാണ് ശിവപ്രസാദിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്.ഇക്കഴിഞ്ഞ 18 ന് പൊലീസുകാരൻ ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ് പറഞ്ഞു.

പിഴ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവപ്രസാദ് മോട്ടോർ വാഹന വകുപ്പിനു പരാതി നൽകിയിരുന്നു.അമിതഭാരം കയറ്റിയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *