Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ശക്തമായ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക്, ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ കാ​ണു​ന്ന ഘ​ട്ട​ത്തി​ലും സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി 1077, 1070 എ​ന്നീ ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് വ​ലി​യ മ​ഴ​യു​ണ്ടാ​കു​ന്ന​തി​നാ​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മി​ന്ന​ൽ പ്ര​ള​യ​ സാ​ധ്യ​ത​യു​ണ്ട്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പെ​പ്പെ​ടാം. മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് പ​ക​ൽ സ​മ​യ​ത്ത് ത​ന്നെ മാ​റി താ​മ​സി​ക്കണം.

ഇ​ന്നും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. മ​ല​യോ​ര​മേ​ഖ​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ത്തി​ന് വി​ല​ക്ക് തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *