Your Image Description Your Image Description
Your Image Alt Text

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി  വിളവെടുത്ത കുറുന്തോട്ടി ഔഷധിക്ക് കയറ്റി അയക്കുന്നതിൻ്റെ ഫ്ലാഗ് ഓഫ് എം വിജിൻ എം എൽ എ  നിർവഹിച്ചു.  കണ്ണപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി അധ്യക്ഷത വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. ഔഷധി എം ഡി  ഡോ. ടി കെ ഹൃദിക്, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി കെ പി പ്രശാന്ത്, വി വിനോദ്, പഞ്ചായത്ത് അംഗം ജസീർ അഹമ്മദ്, കൃഷി അസിസ്റ്റൻ്റുമാരായ
കെ പി മഹേഷ്, കുസുമം തോമസ്, കെ വി ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി  കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും ഏഴോം, കണ്ണപുരം പഞ്ചായത്തുകളിൽ 7.5 ഏക്കറും  ഉൾപ്പടെ മൂന്ന് പഞ്ചായത്തുകളിൽ  25 ഏക്കറിലാണ് കുറുന്തോട്ടി കൃഷി ചെയ്ത്.
പിലാത്തറ ഹോപ്പിന് സമീപം വിത്തിട്ട് രണ്ടര ഏക്കറിൽ   തയ്യാറാക്കിയ    ചെടികളാണ്  25 ഏക്കറിൽ കൃഷി ചെയ്തത്.

ഒന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന സർക്കാർ16.75 ലക്ഷം രൂപയാണ്  അനുവദിച്ചത്.
കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി  എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *