Your Image Description Your Image Description
Your Image Alt Text

ജില്ലയിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ രചനകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ’മഞ്ചാടി’ കൈപ്പുസ്തകത്തിന്റെ പ്രകാശനവും രചനകള്‍ തയ്യാറാക്കിയ കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, വാച്ച് എന്നിവ കലക്ടര്‍ സമ്മാനിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്, ഐ ടി ഡി പി എന്നിവരുടെ ആഭിമുഖ്യത്തിലാണ് അനുമോദനം നടത്തിയത്.

ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് 48 കുട്ടികള്‍ തയ്യാറാക്കിയ കഥ, കവിത, ലേഖനങ്ങള്‍, വിവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മഞ്ചാടി കൈപ്പുസ്തകം പുറത്തിറക്കിയത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം കലാ-കായിക വൈഭവങ്ങള്‍ പരിപോഷിപ്പിക്കുവാന്‍ വേണ്ട പിന്തുണ നല്‍കുന്നതിനുള്ള മോട്ടിവേഷന്‍ ക്ലാസ്സും നല്‍കി. ഡോ. പി കെ ജിതോയ് ക്ലാസ്സെടുത്തു.
ഡി എം ഒ (ഭാരതീയ ചികിത്സാ വകുപ്പ്) സി അനഘന്‍, ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്റ് ഡി എം ഒ ഡോ. വി അബ്ദുസ്സലാം, ഐ ടി ഡി പി ഓഫീസര്‍ ജി പ്രമോദ്, പായം ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ചെന്നകേശ്വര്‍, ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ അഭിന, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം വി ജയപ്രഭ, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷീജ, ആറളം ട്രൈബല്‍ ജി എ എച്ച് നോഡല്‍ ഓഫീസര്‍ ഡോ.നീതു, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *