Your Image Description Your Image Description
  • മുത്തൂറ്റ് ഫിനാന്‍സിന്‍റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഎസ്സി നഴ്സിംഗ് തുടങ്ങിയ മേഖലകളില്‍ പ്രൊഫഷണല്‍ ബിരുദം നേടുന്നതിനായി കേരളത്തില്‍ നിന്നുള്ള 30 മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് 48 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്‍കി
  • ഇതോടെ ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി കമ്പനി 3,71,85,000 രൂപ ചെലവഴിച്ചു.

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി കേരളത്തില്‍ നിന്നുള്ള 30 മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് 48 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്‍കി.

2024 നവംബര്‍ 30 ശനിയാഴ്ച കൊച്ചിയിലെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി 2023-24-ന്‍റെ ഭാഗമായി എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഎസ്സി നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദങ്ങള്‍ നേടുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് സ്കോളര്‍ഷിപ്പുകള്‍ നല്‍കി.

ഈ വര്‍ഷത്തെ പദ്ധതിയോടെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി 2017 മുതല്‍ കമ്പനി മൊത്തം 3,71,85,000രൂപ ചെലവഴിച്ചു.

കൂടാതെ, 2024-25 സാമ്പത്തിക വര്‍ഷത്തെ മുത്തൂറ്റ് എം ജോര്‍ജ്ജ് പ്രൊഫഷണല്‍ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ക്ക് https://mgmscholarship.muthootgroup.comല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-4804079 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രൊഫഷണല്‍ സ്കോളര്‍ഷിപ്പിനായുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍:

  • വിദ്യാര്‍ത്ഥി യോഗ്യതാ പരീക്ഷയില്‍ (പ്ലസ് 2) 90 ശതമാനത്തിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം
  • വിദ്യാര്‍ത്ഥിയുടെ വാര്‍ഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയില്‍ കൂടുതല്‍ ആവാന്‍ പാടില്ല.
  • വിദ്യാര്‍ത്ഥി ബന്ധപ്പെട്ട പ്രവേശന പരീക്ഷയില്‍ യോഗ്യതനേടി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടുകയും വേണം.

അപേക്ഷയ്ക്കായി സമര്‍പ്പിക്കേണ്ട രേഖകള്‍:

  • സ്കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥി ഇംഗ്ലീഷില്‍ എഴുതിയ അപേക്ഷ
  • ഒരു പ്രാദേശിക പ്രമുഖനില്‍ നിന്നുള്ള ശുപാര്‍ശ കത്ത് (രാഷ്ട്രീയ നേതാവ്/സമുദായ നേതാവ്).
  • പ്ലസ് 2 മാര്‍ക്ക് ഷീറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ്.
  • കോളേജ് അഡ്മിഷന്‍റെ തെളിവ് (ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്/ഫീ രസീത്/ഐഡി കാര്‍ഡ്).
  • അഡ്മിഷന്‍ അലോട്ട്മെന്‍റ് മെമ്മോ.

എറണാകുളം എം.എല്‍.എ ടി.ജെ. വിനോദ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ആര്‍. ബിജിമോന്‍, മുത്തൂറ്റ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍, വരിക്കോലിയിലെ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു എബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വര്‍ഷങ്ങളായി മുത്തൂറ്റ് ഫിനാന്‍സ് വിദ്യാഭ്യാസ രംഗത്തെ നിരവധി കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ പരിപാടികളില്‍ സജീവമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനും എല്ലാ കുട്ടികള്‍ക്കും തുല്യ അവസരവും മികച്ച വിദ്യാഭ്യാസവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മൊത്തം സ്കോളര്‍ഷിപ്പ് പദ്ധതിയായ 48 ലക്ഷം രൂപയില്‍ 10 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 2.4 ലക്ഷം വീതവും 10 ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതവും 10 ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം വീതവും നല്‍കി.

ഓരോ കുട്ടിക്കും അവരുടെ സാമ്പത്തിക സാഹചര്യം കണക്കാക്കാതെ മികച്ച വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സിഎസ്ആര്‍ പദ്ധതിയെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. യുവ പ്രതിഭകളാണ് രാജ്യത്തിന്‍റെ ഭാവി. മികച്ച വിദ്യാഭ്യാസം ഈ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാനും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സഹായിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. വിദ്യാഭ്യാസം ഓരോ വ്യക്തിയെയും ശാക്തീകരിക്കുകയും ദേശീയ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും. പുതിയൊരു ഭാവിയെ വാര്‍ത്തെടുക്കാനുള്ള കാഴ്ചപ്പാടുമായി ഒത്തുപോകുതില്‍ സന്തോഷമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായ വെല്ലുവിളികള്‍ക്കിടയിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നതായി ടി.ജെ. വിനോദ് എംഎല്‍എ പറഞ്ഞു. നമ്മുടെ രാജ്യത്തിന്‍റെ ഭാവിക്കായി വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ അവസരം നല്‍കാനും ഉന്നത വിദ്യാഭ്യാസത്തിലൂടെ അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു. ഈ സ്കോളര്‍ഷിപ്പ് അര്‍ഹരായ വിദ്യാര്‍ത്ഥളെ സഹായിക്കുന്നതിനൊപ്പം സമൂഹത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതിക്ക് മുതല്‍ കൂട്ടാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *