Your Image Description Your Image Description

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ശുചിത്വ മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കിയ ‘സ്നേഹാരാമം’ പദ്ധതി നാടിന് സമർപ്പിച്ചു. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കി മാറ്റുന്നതാണ് സ്‌നേഹാരാമം പദ്ധതി.

സ്നേഹാരാമം പദ്ധതികളുടെ കോഴിക്കോട് സൗത്ത് ജില്ലാതല സമർപ്പണ ചടങ്ങ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ നിർവഹിച്ചു. കല്ലായി ഗവൺമെന്റ് ഗണപത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ കല്ലായിയിൽ നിർമിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
3000ത്തിൽ പരം സ്നേഹാരാമങ്ങളാണ് സംസ്ഥാനത്ത് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എ.എസ്.എസ് വളണ്ടിയർമാർ പൊതുജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ചു നൽകുന്നത്.

സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ സുധാമണി എം സി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഫൈസൽ എം.കെ, ബേപ്പൂർ ക്ലസ്റ്റർ കോർഡിനേറ്റർ സന്തോഷ്കുമാർ കെ വി, പി.ടി.എ പ്രസിഡൻ്റ് സി ഷീദ്, വൈസ് പ്രസിഡൻ്റ് വി അർഷാദ്, എം.പി.ടി.എ പ്രസിഡൻ്റ് ഷഹന എം കെ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ ഉദയസൂര്യ ബാലമുരളി കൃഷ്ണൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. എൻ.എസ്.എസ് വളണ്ടിയർ ലീഡർമാരായ മുഹമ്മദ് യാസിൻ വി, അനാമിക എം, ദിൽഷാദ്, മുഹമ്മദ് ഷാദിൽ‌, മുഹമ്മദ് ഷാമിൽ, അമർ ഹസ്സൻ, രോഹിത്, നിബ്രാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *