Your Image Description Your Image Description

ഫറോക്കിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിത്തറ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തികൾക്കായി 99.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ക്ഷേത്രത്തിലെ തീർത്ഥാടന ടൂറിസം വികസനത്തിനായാണ് വകുപ്പ് തുക അനുവദിച്ചത്. ഗ്രീൻ റും സൗകര്യത്തോടു കൂടിയ ഓപ്പൺ സ്റ്റേജ്, ചുറ്റുമതിൽ, പ്രവേശന കവാടം, നടപ്പാത, മരങ്ങൾക്ക് ചുറ്റുമായി ഇരിപ്പിട സൗകര്യമൊരുക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിനോദസഞ്ചാര വകുപ്പിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 12 മാസക്കാലയളവിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കും. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. നല്ലൂർ ശിവക്ഷേത്ര നവീകരണത്തിനും ചാലിയം മാലിക് ബിൻ ദിനാർ പള്ളി നവീകരണത്തിനും നേരത്തെ തുക അനുവദിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *