Your Image Description Your Image Description
Your Image Alt Text

അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കു സ്വര്‍ണ കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യ•ാരായ കോഴിക്കോട് നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്ക് ഉള്ള യാത്രയില്‍ വഴിയില്‍ എല്ലാ ജില്ലകളിലും കപ്പിന് സ്വീകരണം ഉണ്ടാകും. തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രവേശിച്ചതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലും കപ്പിന് സ്വീകരണം ഉണ്ടാവും.

കുളക്കടയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം., മാര്‍ത്തോമ്മാ ഹൈസ്‌കൂള്‍, കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജംഗ്ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, കുണ്ടറ ആശുപത്രി മുക്ക്, മുക്കട ജംഗ്ഷന്‍, ഇളംമ്പള്ളൂര്‍ ജംഗ്ഷന്‍, കേരളപുരം ഹൈ സ്‌കൂള്‍, ശിവറാം എന്‍ എസ് എസ് എച് എസ് എസ് കിക്കോട്, ടി കെ എം എച് എസ് എസ് കരിക്കോട്, മൂന്നാം കുറ്റി, കോയിക്കല്‍, രണ്ടാം കുറ്റി, കടപ്പാക്കട എന്നിവിടങ്ങളില്‍ ആണ് കപ്പിന് ജില്ലയില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 വര്‍ഷത്തിന് ശേഷം കൊല്ലത്തിന്റെ മണ്ണിലേക്ക് കലോത്സവം എത്തുന്നതിന്റെ സന്തോഷത്തിലാണ് നാട്.

Leave a Reply

Your email address will not be published. Required fields are marked *