Your Image Description Your Image Description

കൊച്ചി: സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് വുമൺ ഇൻ സിനിമാ കലക്ടീവ് (ഡബ്ലുസിസി) ഹൈക്കോടതിയിൽ. സർക്കാർ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഡബ്ലുസിസി ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ വാദം ബുധനാഴ്ച ആരംഭിക്കും.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്. 2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *