Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. കാ​ഞ്ഞി​രം കു​ളം സ്വ​ദേ​ശി​യും തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ ശ്രീ​ജി​ത്ത്‌ (38) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് വി​ഴി​ഞ്ഞം ബൈ​പാ​സ് റോ​ഡി​ൽ പ​യ​റും മൂ​ടി​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ശ്രീ​ജി​ത്ത്‌ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് പി​റ​കി​ൽ ത​മി​ഴ് നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *