Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ ആദ്യകാല ഷട്ടിൽ ബാഡ്മിന്റൺ പരിശീലകനായ ബാലഗോപാലൻ തമ്പി (90) അന്തരിച്ചു. അരുമന അമ്മവീട് അംഗമാണ്.

ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികവു തെളിയിച്ച ഒട്ടേറെ താരങ്ങൾ ബാലഗോപാലൻ തമ്പിയുടെ കളരിയിൽ കളിച്ചു വളർന്നവരാണ്. ദ്രോണാചാര്യ അവാർഡ് ജേതാവായ വിമൽ കുമാർ, അർജ്ജുന അവാർഡ് ജേതാവ് ജോർജ് തോമസ് എന്നിവർ ആ പട്ടികയിലെ പ്രമുഖരാണ്.

കേരളാ സ്‌പോർട്‌സ് കൗൺസിലിൽ ദീർഘകാലം പരിശീലകനായിരുന്ന അദ്ദേഹം അവിടെ നിന്നു വിരമിച്ച ശേഷം റീജ്യണൽ സ്‌പോർട്‌സ് സെന്ററിന്റെ ഭാഗമായി.

ബാലഗോപാലൻ തമ്പിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സഹോദരിയുടെ വീടായ ഊളമ്പാറ റോസ് മൗണ്ടിൽ കൊണ്ടുവരും. ശവസംസ്‌കാരം രാവിലെ 11.30ന് ശാന്തികവാടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *