Your Image Description Your Image Description
Your Image Alt Text

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിച്ച തൃപ്പൂണിത്തുറ മണ്ഡലതല നവകേരള സദസില്‍ 3458 നിവേദനങ്ങള്‍ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ വേദിക്ക് സമീപം ഒരുക്കിയത്.

നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി സ്ത്രീകള്‍, വയോജനങ്ങള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. നിവേദനങ്ങള്‍ എഴുതി നല്‍കുന്നതിനായും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.

പുതിയകാവ് ക്ഷേത്രം മൈതാനിയില്‍ സജ്ജീകരിച്ച വേദിയില്‍ സദസ് ആരംഭിക്കുന്നതിന് അഞ്ച് മണിക്കൂര്‍ മുന്‍പ് മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *