Your Image Description Your Image Description

കൊൽക്കത്ത: രഹസ്യവിവരത്തി​ന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് നടത്തിയ തിരച്ചിലിൽ 50 സ്വർണ്ണ ബിസ്കറ്റുകളുമായി യുവാവ് പിടിയിൽ. ബം​ഗ്ലാദേശ് അതിർത്തിക്ക് സമീപത്തു നിന്നും 4.3 കോടി രൂപ വിലമതിക്കുന്ന സ്വർണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. സിവിൽ എഞ്ചിനീയറായ ഇയാ​ൾ ഒരു അജ്ഞാത കാരിയറിന് സ്വർണ്ണം കൈമാറാൻ കൊണ്ടുപോകുമ്പോഴായിരുന്നു പിടിക്കപ്പെട്ടത്.

പശ്ചിമ ബം​ഗാളിലെ നോർത്ത് 24- പർ​ഗാനാസ് ജില്ലയിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫ് തെരച്ചിൽ നടത്തിയത്. തെരച്ചിൽ പുരോ​ഗമിക്കുന്നതിനിടെ ഒരാൾ വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. താക്കീത് നൽകിയിട്ടും അനുസരിച്ചില്ല, പിന്നാലെയൊരു ജവാൻ വെടിയുതിർത്തു. തുടർന്ന് ഇയാൾ കീഴടങ്ങി.

സിന്തറ്റിക് കാരിബാ​ഗിൽ കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 50 സ്വർണ ബിസ്ക്കറ്റുകളാണ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിനിടയിലാണ് സിവിൽ എഞ്ചിനീയറാണെന്നും എളുപ്പത്തിൽ പണം സമ്പാദിക്കാൻ വേണ്ടിയാണ് കള്ളക്കടത്ത് നടത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി.

ബം​ഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് ചരക്കുകൾ ലഭിക്കുന്നതെന്ന് സിവിൽ എഞ്ചിനീയർ സമ്മതിച്ചു. അ‍ജ്ഞാത കാരിയറിന് ഇത് കൈമാറുകയാണ് ചെയ്യുന്നത്. ഒരു ഡെലിവറിക്ക് 500 മുതൽ 1,000 രൂപ വരെ ലഭിക്കും. തിങ്കളാഴ്ച രാവിലെയാണ് 50 സ്വർണ ബിസ്ക്കറ്റുകൾ ലഭിച്ചത്. അത് കൈമാറാൻ പോകുന്നതിനിടയിലാണ് ബിഎസ്എഫ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *