Your Image Description Your Image Description

കാസർഗോഡ് : ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുമ്പോള്‍ ശബരിമല തീര്‍ത്ഥാടകരുടേതുള്‍പ്പെടെയുള്ള ഗതാഗതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറിൽ യോഗം ചേര്‍ന്നു.

നവംബര്‍ 22നകം തലപ്പാടിമുതല്‍ കാലിക്കടവ് വരെ ദേശീയ പാത66 സന്ദര്‍ശിച്ച് സുരക്ഷിതത്വം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ആര്‍.ടി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍ന്ന് ദേശീയപാതനിര്‍മ്മാണ കമ്പനികള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. കര്‍ണാടകയില്‍ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകളില്‍ ദിശാ സൂചകങ്ങള്‍ സ്ഥാപിക്കും.

ശബരിമല തീര്‍ത്ഥാടകര്‍ യാത്രയ്ക്ക് ദേശീപാത മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിര്‍മ്മാണം പുരോഗമിക്കുന്ന പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളിൽ സൂചകങ്ങൾ സ്ഥാപിക്കും. അടിപ്പാതയുള്ള റോഡുകളിൽ കോൺകേവ് ലെൻസുകൾ സ്ഥാപിക്കു പരിഗണനയിലുണ്ടെന്ന് ജില്ലാ കളക്ട ർ പറഞ്ഞു റിഫ്ലക്ടറുകള്‍ കൃത്യമായി സ്ഥാപിക്കുകയും സര്‍വ്വീസ് റോഡുകളിലെ ഇളകിയ സ്ലാബുകള്‍ ഉറപ്പിക്കുകയും ചെയ്യണം.

കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാത, കാസര്‍കോട്- കാഞ്ഞങ്ങാട് പൊതുമരാമത്ത് സംസ്ഥാന റോഡ്, മലയോര ഹൈവേ എന്നീ റോഡുകളിലുംസുരക്ഷാ ഉറപ്പാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകളില്‍ പരിശോധന നടത്തും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും.

ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ഹോട്ടലുകളില്‍ പരിശോധന നടത്തും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും പരിഗണനയിലുണ്ട്. പോലീസിന്റെ രാത്രികാല ഹൈവേ പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *