Your Image Description Your Image Description

കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റയിൽവെ. കോട്ടയം വഴിയുള്ള സ്പെഷ്യൽ ട്രെയിനുകൾ സർവീസ് ആരംഭിച്ചു. തെലങ്കാന കാച്ചിഗുഡയിൽനിന്നും തിരുവനന്തപുരം നോർത്തിലേക്കും, ബെംഗളൂരു ബയപ്പനഹള്ളിയിൽനിന്നും തിരുവനന്തപുരം നോർത്തിലേക്കുമുള്ള സർവീസുകളാണ് ആരംഭിച്ചത്. ചെന്നൈ സെൻട്രൽ-കൊല്ലം-ചെന്നൈ സെൻട്രൽ വീക്ക്ലി സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ ഈ മാസം 19-ന് ആരംഭിക്കുമെന്നും റയിൽവെ അറിയിച്ചു.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകളും സമയക്രമവും സ്റ്റോപ്പുകളും

ട്രെയിൻ നമ്പർ 06084 ബയപ്പനഹള്ളി ടെർമിനൽ-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ബുധനാഴ്ചകളിൽ മാത്രമാണ് സർവീസ് നടത്തുക. നവംബർ 20, 27, ഡിസംബർ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15, 22, 29 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45-ന് ബയപ്പനഹള്ളിയിൽനിന്ന് പുറപ്പെട്ട് രാവിലെ 6.45-ന് തിരുവനന്തുപുരം നോർത്തിലെത്തുന്ന രീതിയിലാണ് ഇതിന്റെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത്-ബയപ്പനഹള്ളി സ്‌പെഷ്യൽ ചൊവ്വാഴ്ചകളിലാണ് സർവീസ് നടത്തുക. നവംബർ 19, 26, ഡിസംബർ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14, 21, 28 ദിവസങ്ങളിൽ വൈകിട്ട് 6.05ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബയപ്പനഹള്ളിയിലെത്തും. സ്റ്റോപ്പുകൾ: കെ.ആർ.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം.

ട്രെയിൻ നമ്പർ 07371 ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്‌പെഷ്യൽ ചൊവ്വാഴ്ചകളിൽ സർവീസ് നടത്തും. നവംബർ 19, 26, ഡിസംബർ 3, 10, 17, 24, 31, ജനുവരി ഏഴ്, 14 ദിവസങ്ങളിൽ വൈകീട്ട് 3.15-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് കോട്ടയത്തെത്തും. ട്രെയിൻ നമ്പർ 07372 കോട്ടയം-ഹുബ്ബള്ളി സ്‌പെഷ്യൽ ബുധനാഴ്ചകളിൽ സർവീസ് നടത്തും. നവംബർ 20, 27, ഡിസംബർ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 ദിവസങ്ങളിൽ വൈകീട്ട് മൂന്നിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും. സ്റ്റോപ്പുകൾ: ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവണഗരെ, ബിരൂർ, അർസിക്കരെ, തുമകുരു, ചിക്കബാനവാര, ബയപ്പനഹള്ളി ടെർമിനൽ, കെ.ആർ.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ.

തെലങ്കാന കാച്ചിഗുഡയിൽനിന്നുള്ള ട്രെയിനുകൾ:
(നമ്പർ, റൂട്ട്, ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ, പുറപ്പെടുന്ന സമയം, എത്തിച്ചേരുന്ന സമയം ക്രമത്തിൽ)

07131 കാച്ചിഗുഡ-കോട്ടയം. 17, 24. ഉച്ചയ്ക്ക് 12.30 (ഞായർ) വൈകീട്ട് 6.30 (തിങ്കൾ). 07132 കോട്ടയം-കാച്ചിഗുഡ. 18, 25. രാത്രി 10.50 (തിങ്കൾ) പുലർച്ചെ 1.00 (ബുധൻ) 07133 കാച്ചിഗുഡ-കോട്ടയം. 21, 28. വൈകിട്ട് 3.40 (വ്യാഴം) വൈകീട്ട് 6.50 (വെള്ളി)..

07134 കോട്ടയം-കാച്ചിഗുഡ: 15, 22, 29. രാത്രി 10.30 (വെള്ളി) രാത്രി 11.40 (ശനി)…

07135 ഹൈദരാബാദ്-കോട്ടയം: 19, 26. ഉച്ചയ്ക്ക് 12.00 (ചൊവ്വ) വൈകീട്ട് 4.10 (ബുധൻ)…

07136 കോട്ടയം ഹൈദരബാദ്: 20, 27. വൈകീട്ട് 6.10 (ബുധൻ) രാത്രി 11.45 (വ്യാഴം)…

07137 ഹൈദരാബാദ്-കോട്ടയം: 15, 22, 29. ഉച്ചയ്ക്ക് 12.05 (വെള്ളി), വൈകീട്ട് 6.45 (ശനി).

07138 കോട്ടയം-സെക്കന്തരാബാദ്: 16, 23, 30. രാത്രി 9.45 (ശനി) വെളുപ്പിന് 12.50 (തിങ്കൾ)… 07139 നന്ദേഡ്-കൊല്ലം: 16. രാവിലെ 8.20 (ശനി) രാത്രി 10.30 (ഞായർ)…

07140 കൊല്ലം-സെക്കന്തരാബാദ്: 18. പുലർച്ചെ 2.30 (തിങ്കൾ) ഉച്ചയ്ക്ക് 12.00 (ചൊവ്വ)…

07141 മൗലാലി (ഹൈദരാബാദ്)-കൊല്ലം: 23, 30. ഉച്ചയ്ക്ക് 2.45 (ശനി) രാത്രി 10.30 (ഞായർ). 07142 കൊല്ലം-മൗലാലി: 25, ഡിസംബർ രണ്ട് പുലർച്ചെ 2.30 (തിങ്കൾ) ഉച്ചയ്ക്ക് 1.00 (ചൊവ്വ).

ചെന്നൈയിൽനിന്ന് കൊല്ലത്തേക്ക്:

പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

നവംബർ 19, 26, ഡിസംബർ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14 തീയതികളിൽ രാത്രി 11.20-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരിച്ച് 20, 27, ഡിസംബർ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 തീയതികളിൽ വൈകീട്ട് 4.30-ന് കൊല്ലത്തുനിന്ന് പുറപ്പെടും. നവംബർ 23, 30 ഡിസംബർ ഏഴ്, 14, 21, 28 ജനുവരി നാല്, 11, 18 തീയതികളിൽ ചെന്നൈയിൽനിന്ന് രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരികെ നവംബർ 24, ഡിസംബർ ഒന്ന്, എട്ട്, 15, 22, 29, ജനുവരി അഞ്ച്, 12, 19 തീയതികളിൽ കൊല്ലത്തുനിന്ന് വൈകീട്ട് 5.50-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും. നവംബർ 25, ഡിസംബർ രണ്ട്, ഒൻപത്, 16, 23, 30, ജനുവരി ആറ്, 13 തീയതികളിൽ ചെന്നൈയിൽനിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബർ 19, 26, ഡിസംബർ മൂന്ന്, 10, 17, 24, 31 ജനുവരി ഏഴ്, 14 തീയതികളിൽ കൊല്ലത്തുനിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും. എ.സി.ഗരീബ്രഥ് നവംബർ 20, 27, ഡിസംബർ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 തീയതികളിൽ ചെന്നൈയിൽ നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബർ 21, 28, ഡിസംബർ അഞ്ച്, 12, 19, 26 ജനുവരി രണ്ട്, ഒൻപത്, 16 തീയതികളിൽ കൊല്ലത്തുനിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *