Your Image Description Your Image Description

കൊച്ചി: റിസർച്ച് ഇന്‍റേൺഷിപ്പുകൾ, സമ്മർ പ്രോഗ്രാമുകൾ, വിഭവശേഷി പങ്കിടൽ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കാൻ മദ്രാസ് ഐഐടിയും പാലക്കാട്  ഐഐടിയും ധാരണാപത്രം ഒപ്പിട്ടു. മദ്രാസ് ഐഐടിയിൽ ഡാറ്റ സയൻസ് & അപ്ലിക്കേഷൻ ബാച്ചിലർ ഓഫ് സയൻസ് പ്രോഗ്രാമുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പാലക്കാട് ഐഐടിയിൽ കോഴ്സുകളിൽ ചേർന്ന് തങ്ങളുടെ ക്രെഡിറ്റ് പൂർത്തികരിക്കാനാകും. അതുപോലെ, പാലക്കാട് ഐഐടിയിൽ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് മദ്രാസ് ഐഐടി നടത്തുന്ന ഡാറ്റ സയൻസ് & അപ്ലിക്കേഷൻ ബിഎസ് പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യാനുമാകും.

സഹകരണത്തിനുള്ള ധാരണാപത്രം ഐഐടി മദ്രാസ് ഡയറക്‌ടർ പ്രൊഫ. വി. കാമകോടി, ഐഐടി പാലക്കാട് ഡയറക്‌ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ഈ സഹകരണം സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികൾ, ഇന്‍റേൺഷിപ്പ് അവസരങ്ങൾ എന്നിവയും സാധ്യമാക്കും. ബിഎസ് പ്രോഗ്രാം അവസാനവർഷ വിദ്യാർത്ഥികൾക്ക് ഇൻ-പേഴ്‌സൺ ലേണിംഗ് അവസരങ്ങൾ നൽകുന്നതിനായി ഐഐടി മദ്രാസ് രാജ്യത്തെ മറ്റ് പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഐഐടി ഗാന്ധിനഗർ, ഐഐടി ഹൈദരാബാദ്, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾ ബിഎസ് (ഡാറ്റ സയൻസ്) ഡിഗ്രി പ്രോഗ്രാം പഠിക്കുന്ന ഐഐടി  മദ്രാസിലെ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ക്യാമ്പസ് കോഴ്‌സുകൾ പഠിക്കാൻ അവസരം നല്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *