Your Image Description Your Image Description

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതരസംസ്ഥാനത്ത് നിന്നുൾപ്പെടെ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.

കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ തിരക്ക് പരി​ഗണിച്ചാണ് കൂടുതൽ സർവീസുകൾ അനുവ​ദിച്ചിരിക്കുന്നത്.മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർക്ക് കേന്ദ്ര സർക്കാരിന്റെ സമ്മാനമാണ് സ്‍പെഷ്യൽ ട്രെയിൻ സർവീസുകൾ.

കൂടുതൽ സ്റ്റോപ്പുകളും ദക്ഷിണ റെയിൽവേ അനുവദിച്ചു. നിലവിൽ ഏഴ് ട്രെയിനുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സർവീസുകൾ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.16 മുതലാണ് മണ്ഡലകാലം തുടങ്ങുന്നത്.

15 മുതലാണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ജനുവരി 20 വരെയാണ് നിലവിൽ സർവ്വീസുകൾ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *