Your Image Description Your Image Description

തിരുവനന്തപുരം: ഭരണഘടനയുടെ പരമാധികാരത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. സ​സ്പെ​ൻ​ഷ​ൻ ഓ​ർ​ഡ​ർ കൈ​പ്പ​റ്റാ​നെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ശാ​ന്ത്.

പ്ര​ശാന്തിന്റെ പ്രതികരണം..

“ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ്. കുറേകാലം സ്‌കൂളിലും ലോ കോളേജിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സസ്പെൻഷനിലായിട്ടില്ല. അടുത്ത നടപടിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.

ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ത​നി​ക്കു​ണ്ട്. എ​ല്ലാ​വ​രെ​യും സു​ഖി​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ല. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ല്ലെ​ന്ന പ​രാ​തി​യൊ​ന്നും ത​നി​ക്കി​ല്ല. ശ​രി എ​ന്ന് തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നാ​ണ് അ​ഭി​പ്രാ​യം. ഓര്‍ഡര്‍ കണ്ടാലേ എന്താണ് അതില്‍ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാകുകയുള്ളൂ. സത്യം പറയാന്‍ രാഷ്ട്രീയലക്ഷ്യം വേണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *