Your Image Description Your Image Description

മുംബൈ: 20 വർഷം മുമ്പ് കീഴ്കോടതി വിധിച്ച ശിക്ഷയാണ് ഹൈകോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിടുകയും ചെയ്‌തു.2002 ഡിസംബർ 24ലായിരുന്നു മരിച്ച യുവതിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭർത്താവിന്റേയും ഭർത്യവീട്ടുകാരുടേയും മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനെത്തുടർന്ന് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. മരുമകളെ ടി.വി കാണാൻ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും ആത്മഹത്യാ പ്രേരണയായി കണാനാവില്ലെന്നും ബോംബെ ഹൈക്കോടതി.

അമ്പലത്തിൽ ഒറ്റക്ക് പോകാൻ അനുവദിച്ചില്ലെന്നും ഭക്ഷണം ഉണ്ടാക്കുമ്പോൾ പരിഹസിച്ചിരുന്നുവെന്നുമാണ് യുവതിയുടെ കുടുബത്തിൻ്റെ ആരോപണങ്ങൾ. ഇതു കൂടാതെ അർധ രാത്രിയിൽ വെള്ളം എടുക്കാൻ നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ ഇവർ താമസിക്കുന്ന ഗ്രാമത്തിൽ അർധരാത്രി വിതരണത്തിനായി വെള്ളം എത്തുന്നത് സാധാരണയാണെന്നും എല്ലാ വീട്ടുകാരും പുലർച്ചെ 1.30 മണി സമയത്ത് വെള്ളം എടുക്കാറുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ഒന്നും 498 എ യിൽ ഉൾപ്പെടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

 

Leave a Reply

Your email address will not be published. Required fields are marked *