Your Image Description Your Image Description

തൃശൂർ: ജാമ്യം ലഭിച്ചത് കൊണ്ട് പി.പി. ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കേസിന്റെ വസ്തുതകൾ പരിശോധിച്ചല്ല കോടതി ജാമ്യം നൽകിയത്. ജാമ്യം കിട്ടിയത് കൊണ്ട് കേസിൽ നിന്ന് മോചിതയായിട്ടില്ല, നിരപരാധിത്വം തെളിയിക്കുമെന്നത് പി.പി. ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്. നീതിക്കായി എ.ഡി.എമ്മിൻ്റെ കുടുംബം നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് കോൺഗ്രസിന്റെ്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

പി.പി. ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാൻ എൽ.ഡി.എഫും സർക്കാരും ശ്രമിച്ചാൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും. ദിവ്യയെ സംരക്ഷിക്കുന്നത് പൊലീസാണ്. ഒളിവിൽ കഴിയാനും കീഴടങ്ങാനും സൗകര്യം നൽകിയതും ഇതേ പൊലീസാണ്. ഈ കേസിൽ ജുഡീഷ്യൽ അന്വേഷണത്തിൻ്റെ സാധ്യതകൾ പരിശോധിക്കും.ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണ്. ദിവ്യ തെറ്റുചെയ്തെന്ന ബോധ്യം സി.പി.എമ്മിനുണ്ട്. കുറ്റബോധത്താലാണ് എം.വി. ഗോവിന്ദൻ ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന പ്രതികരണം നടത്തിയത്. കുറ്റം ചെയ്ത്‌ ദിവ്യ ശിക്ഷിക്കപ്പെടണം. അതിനാവശ്യമായ നടപടികൾ ഉണ്ടാകണം -സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *