Your Image Description Your Image Description

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാപ്രോഫെൻ മരുന്നുകളുടെ ഉപയോഗിച്ചതിന് ശേഷം മരുന്ന് കുപ്പികൾ വഴിയോരങ്ങളിൽ കണ്ടെടുത്തുവെന്ന വാർത്തകളെയും, പരാതികളെയും തുടർന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ എൻഫോഴ്സസ്മെന്റ് വിഭാഗ ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് ഡ്രഗസ് കൺട്രോളർ അധികൃതർ അറിയിച്ചു.ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് നാപ്രോഫെൻ മരുന്നുകൾ ഇപ്പോൾ വിപണിയിൽ എത്തുന്നത് എന്നുള്ളതാണ് ഡ്രഗസ് കൺട്രോളർ വിഭാഗം അന്വേഷണം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത് എന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാന വ്യാപകമായി നിരീക്ഷണവും അന്വേഷണവും പരിശോധനയും നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ പൊലീസിൻ്റെയും എക്സൈസിൻ്റെയും സഹായം തേടുമെന്നും അറിയിച്ചു.

സാധാരണ ഈ മരുന്ന് ഉന്മേഷവും ഉത്തേജനവും, രക്തസമ്മർദ്ദം തുല്ല്യമാക്കുവാനാണ് ഉപയോഗിക്കുന്നത്, എന്നാൽ ഇത് യുവജനങ്ങൾ ലഹരി -ഉത്തേജകത്തിനായിട്ടാണ് ഉപയോഗിച്ച് വരുന്നത്. കഴിഞ്ഞ വർഷം അനധികൃതമായി നാപ്രോഫെൻ മരുന്നുകൾ വില്പന നടത്തിയ മെഡിക്കൽ ഷോപ്പുകൾ കോട്ടയം ജില്ലയിൽ ഡ്രഗസ് കൺട്രോളർ അധികൃതർ പൂട്ടിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *