Your Image Description Your Image Description

മാലിന്യമുക്ത നവകേരളം  പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ പി. ഭാസ്ക്കരൻ മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിലെ വിദ്യാർത്ഥികൾ എടവിലങ്ങ് പഞ്ചായത്ത് പരിസരം മാലിന്യ മുക്തമാക്കി.

എടവിലങ്ങ് പഞ്ചായത്തിന്റെയും ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ മതിലും പരിസരവും  ചിത്രങ്ങൾ വരച്ചും ഇരിപ്പിടങ്ങൾ ഒരുക്കിയും മനോഹരമാക്കിയ സ്നേഹാരാമം  വി.ആർ സുനിൽ കുമാർ എം എൽ എ  നാടിന് സമർപ്പിച്ചു.

എടവിലങ്ങ് ഗ്രാമപഞ്ചായത്തും ജില്ലാ ശുചിത്വമിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിഷ അജിതൻ, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ  എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ കൈലാസൻ , വാർഡ് മെമ്പർ കെ.കെ മോഹനൻ , പ്രിൻസിപ്പാൾമാരായ എച്ച് രാജശ്രീ, ആർ വി അനിൽ കുമാർ, പിടിഎ പ്രസിഡന്റ് എം.ഡി.  സെബാസ്റ്റ്യൻ, ഇ എ ഇക്ബാൽ , ഇ ആർ രേഖ, എ എ തോമസ് , ടിജോ സിറിയക്ക് , എ. എ തോമസ്, കെ.ബി  റെനീജ , അരുൺ കൃഷ്ണൻ , രേവതി സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *